കാഗോഷിമ: തിരുവനന്തപുരത്തിന് പിന്നാലെ ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തില്‍ യുകെ റോയല്‍ എയര്‍ഫോഴ്സിന്റെ എഫ്-35ബി യുദ്ധവിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടതിനാല്‍ ചില വിമാനങ്ങള്‍ വൈകി. രാവിലെ 11.30 ഓടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിമാനം പരിശോധനയ്ക്കായി മാറ്റി.
ജൂണ്‍ 14-ന്, എഫ്-35ബി വിമാനം ഹൈഡ്രോളിക് തകരാര്‍ മൂലം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. അഞ്ച് ആഴ്ചയോളം കേരളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം പിന്നീട് വിദഗ്ദരെത്തി സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമാണ് തിരിച്ചുപോയത്.
ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച അത്യാധുനിക 5-ാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനമാണ് എഫ്-35ബി. യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ് ഇത്.