റോം: ഫ്രാൻസിസ് മാർപാപ്പയുടെ (88) നില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ ദിവസം മാർപാപ്പ വായനയിലും പ്രാർത്ഥനയിലും മുഴുകിയെന്നും വിശ്വാസികളോട് തനിക്കായി പ്രാർത്ഥിക്കണമെന്ന് പറഞ്ഞതായും വത്തിക്കാൻ വക്താവ് പറഞ്ഞു.
അതേസമയം,രോഗാവസ്ഥയിലുള്ള ആശങ്ക മാർപാപ്പ അടുപ്പക്കാരോട് പങ്കുവച്ചെന്നും അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group