Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    • ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഗാസ, ഈജിപ്ത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് നാളെ തുറക്കും; മൂന്ന് ഇസ്രായിലി ബന്ദികളെ ഹമാസ് നാളെ വിട്ടയക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/01/2025 World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ ആക്രമണത്തില്‍ ബന്ദികളായി പിടികൂടിയ മൂന്നു പേരെ നാളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയുടെ പിതാവിനെയും, ഇസ്രായില്‍-അമേരിക്കന്‍ ഇരട്ട പൗരത്വമുള്ളയാള്‍ അടക്കം മറ്റു രണ്ടു പേരെയുമാണ്, ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും പരസ്പരം കൈമാറുന്നതിന്റെ ഭാഗമായി വിട്ടയക്കുക. യാര്‍ഡന്‍ ബിബാസ്, കീത്ത് സീഗല്‍, ഓഫര്‍ കാല്‍ഡെറോണ്‍ എന്നിവരെ ശനിയാഴ്ച കൈമാറുമെന്ന് ഹമാസ് സായുധ വിഭാഗം വക്താവ് അബൂഉബൈദ തന്റെ ടെലിഗ്രാം ചാനലിലെ പോസ്റ്റില്‍ പറഞ്ഞു.

    തട്ടിക്കൊണ്ടുപോകപ്പെടുമ്പോള്‍ വെറും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കിഫറിന്റെയും നാലു വയസുള്ള ഏരിയലിന്റെയും പിതാവാണ് യാര്‍ഡന്‍ ബിബാസ്. കിഫറിനും ഏരിയലിനും എന്ത് സംഭവിച്ചു എന്നോ, അവര്‍ക്കൊപ്പം ബന്ദിയായി പിടിക്കപ്പെട്ട അവരുടെ അമ്മ ഷിരിയെക്കുറിച്ചോ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഗാസ യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ ഇസ്രായിലി ബോംബാക്രമണത്തില്‍ മൂവരും കൊല്ലപ്പെട്ടുവെന്ന് 2023 അവസാനത്തില്‍ ഹമാസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭാര്യ അവീവക്കൊപ്പം ബന്ദിയാക്കപ്പെട്ട ഇസ്രായേലി-അമേരിക്കന്‍ പൗരന്‍ കീത്ത് സീഗലിനെ കഴിഞ്ഞ വര്‍ഷം ഹമാസ് പുറത്തിറക്കിയ വീഡിയോയില്‍ കാണിച്ചിരുന്നു. 2023 നവംബറില്‍ നടന്ന ആദ്യത്തെ ബന്ദി-തടവുകാരുടെ കൈമാറ്റത്തില്‍ കീത്ത് സീഗലിന്റെ ഭാര്യയെ ഹമാസ് മോചിപ്പിച്ചു. ഓഫര്‍ കാല്‍ഡെറോണിനൊപ്പം തട്ടിക്കൊണ്ടുപോയ അദ്ദേഹത്തിന്റെ മക്കളായ എറസ്, സഹര്‍ എന്നിവരെയും ആദ്യ ബന്ദി-തടവുകാരുടെ കൈമാറ്റത്തില്‍ ഹമാസ് വിട്ടയച്ചിരുന്നു.വ്യാഴാഴ്ച (ഇന്നലെ) ഹമാസ് മൂന്ന് ഇസ്രായിലി ബന്ദികളെയും അഞ്ച് തായ് ബന്ദികളെയും വിട്ടയച്ചിരുന്നു. ഇതിനു പകരമായി ഇസ്രായില്‍ 110 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. പതിനഞ്ചു മാസത്തിലേറെ നീണ്ട യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഗാസയില്‍ തടവിലാക്കിയ 33 ബന്ദികളെ വെടിനിര്‍ത്തലിന്റെ ആദ്യ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഹമാസ് വിട്ടയക്കും. ഇതിന് പകരമായി നൂറു കണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയക്കും. ഇക്കൂട്ടത്തില്‍ പലരും ഇസ്രായിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ്.

    അഞ്ച് തായ് തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനഞ്ച് ബന്ദികളെ ഇതുവരെ ഹമാസ് വിട്ടയച്ചു. 400 തടവുകാരെ ഇസ്രായിലും വിട്ടയച്ചു. ശനിയാഴ്ച മൂന്ന് ഇസ്രായിലി ബന്ദികള്‍ക്ക് പകരം, ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് പേരും ദീര്‍ഘകാല തടവ് അനുഭവിക്കുന്ന 81 പേരും ഉള്‍പ്പെടെ തൊണ്ണൂറ് ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കുമെന്ന് ഹമാസിന്റെ പ്രിസണര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
    സുരക്ഷാ പരാജയം മൂലം ഹമാസിന്റെ നേതൃത്വത്തിലുള്ള പോരാളികള്‍ അതിര്‍ത്തി കടന്ന് സമീപത്തുള്ള ഇസ്രായിലി സമൂഹങ്ങളെ ആക്രമിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ ബന്ദി കൈമാറ്റ കരാര്‍ ഒപ്പിടാത്തതിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായിലില്‍ വിമര്‍ശനം നേരിടുന്നുണ്ട്. നിലവിലെ കരാറിനെതിരെയും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. മിക്ക ബന്ദികളുടെ വിധി തുലാസിലാണെന്നും ഹമാസ് ഇപ്പോഴും ഗാസയില്‍ പ്രബലമായ ശക്തിയായി നിലനില്‍ക്കുന്നു എന്നും ഇസ്രായിലിലെ ചില വിമര്‍ശകര്‍ പറയുന്നു.

    ഇസ്രായില്‍ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത ഹമാസ്, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വികസിത സൈന്യത്തിന്റെ പതിനഞ്ചു മാസത്തിലേറെ നീണ്ട കനത്ത ബോംബാക്രമണത്തിനും ഹമാസ് നേതാവ് യഹ്യ അല്‍സിന്‍വാറിന്റെ വധത്തിനും ശേഷവും ഗാസയില്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തുന്നു. രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ഗാസയിലെ സാധാരണക്കാര്‍ക്ക് അന്താരാഷ്ട്ര മാനുഷിക സഹായം വര്‍ധിക്കാന്‍ വെടിനിര്‍ത്തല്‍ സഹായിച്ചു. എന്നാല്‍ യു.എന്‍ പലസ്തീന്‍ റിലീഫ് ഏജന്‍സിയുടെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തടഞ്ഞാല്‍ ദുര്‍ബലമായ ശാന്തത അപകടത്തിലാകുമെന്ന് ഏജന്‍സി കമ്മ്യൂണിക്കേഷന്‍സ് മേധാവി ജൂലിയറ്റ് ടൗമ ജനീവയില്‍ പറഞ്ഞു. ഇപ്പോള്‍, ഏജന്‍സിയുടെ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു.

    ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി ഇസ്രായില്‍ വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരില്‍ 30 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും ഇസ്രായിലില്‍ ഡസന്‍ കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ മാരകമായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ചിലരും ഉള്‍പ്പെടുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250 ല്‍ അധികം ബന്ദികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിലും തട്ടിക്കൊണ്ടുപോകപ്പെട്ടവരിലും ഡസന്‍ കണക്കിന് തായ് കാര്‍ഷിക തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായില്‍ നടത്തിയ യുദ്ധത്തില്‍ ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 47,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,10,000 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരുന്ന്, ഇന്ധനം, ഭക്ഷണം എന്നിവക്ക് കടുത്ത ക്ഷാമം നേരിടുന്ന, 23 ലക്ഷം ആളുകള്‍ അധിവസിക്കുന്ന ഗാസ യുദ്ധത്തില്‍ പൂര്‍ണമായും നശിച്ചു. ഹമാസിന്റെയും, ഇറാന്റെ മറ്റൊരു സഖ്യകക്ഷിയായ ലെബനോനിലെ ഹിസ്ബുല്ല പ്രസ്ഥാനത്തിന്റെയും നിരവധി നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തി.

    മുമ്പ് നിലവില്‍വന്ന ഒരേയൊരു വെടിനിര്‍ത്തല്‍ കാലത്ത്, 2023 നവംബറില്‍ ഏകദേശം പകുതിയോളം ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഗാസയില്‍ ഇസ്രായില്‍ നടത്തിയ സൈനിക നീക്കത്തിനിടെ മറ്റു ചിലരെ മരിച്ച നിലയിലോ ജീവനോടെയോ കണ്ടെത്തുകയും ചെയ്തു.
    ഫെബ്രുവരി നാലിന് ആരംഭിക്കാനിരിക്കുന്ന കരാറിന്റെ രണ്ടാം ഘട്ടം നടപ്പക്കുന്നതിനെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍, സൈനിക പ്രായത്തിലുള്ള പുരുഷന്മാര്‍ ഉള്‍പ്പെടെ 60 ലേറെ ബന്ദികളെ മോചിപ്പിക്കാനും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാനും വഴി തുറക്കും. അത് വിജയിക്കുന്ന പക്ഷം, യുദ്ധത്തിന് ഔപചാരികമായ അന്ത്യമാകുമെന്നും ഗാസ പുനര്‍നിര്‍മാണത്തിനുള്ള വമ്പിച്ച വെല്ലുവിളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നും കരുതുന്നു.

    അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ നാലാമത്തെ ബന്ദി കൈമാറ്റത്തെ തുടര്‍ന്ന് ഗാസ, ഈജിപ്തിത് അതിര്‍ത്തിയിലെ റഫ ക്രോസിംഗ് ശനിയാഴ്ച (നാളെ) വീണ്ടും തുറക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥനും ബന്ധപ്പെട്ട വൃത്തങ്ങളും പറഞ്ഞു. നാലാമത്തെ ബാച്ച് ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് ശേഷം ശനിയാഴ്ച റഫ ക്രോസിംഗ് തുറക്കാനുള്ള ഇസ്രായിലിന്റെ അനുമതി മധ്യസ്ഥര്‍ ഹമാസിനെ അറിയിച്ചതായി ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗാസ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ കരാര്‍ അനുസരിച്ച് പരിക്കേറ്റവരെ ഒഴിപ്പിക്കുന്നത് റഫ ക്രോസിംഗില്‍ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza ceasefire
    Latest News
    റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    12/05/2025
    അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    12/05/2025
    ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.