കൻസാസ് സിറ്റി– ജോലിക്കിടെ കാറിടിച്ച് പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാൻസാസ് സിറ്റി കമ്മ്യൂണിറ്റി കോളജിന് സമീപം 75ാം സ്ട്രീറ്റിൽ വെച്ചാണ് അപകടമുണ്ടായത്. ആഗസ്ത് 26 ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. ആക്രമി മനപൂർവം പോലീസുകാരനെ ഇടിച്ചുതെറിപ്പിക്കുകയാണെന്ന് സിറ്റി പോലീസ് പറഞ്ഞു. സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസറായ ഹണ്ടർ സിമോൺസിക് (26) ആണ് മരിച്ചത്. അപകടത്തിനു ശേഷം ഉടൻ തന്നെ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്ന വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി മനപൂർവം ഇടിച്ചു തെറിപ്പിച്ചതാണെന്നാണ് റിപ്പോർട്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group