റാവല്‍പിണ്ടി– പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ നടപടികള്‍ക്ക് അസ്വസ്ഥത പ്രകടിപ്പിച്ച് പാകിസ്ഥാന്‍. ഇന്ത്യക്കെതിരെ തുറന്ന ഭീഷണിയുമായി പാക് റെയില്‍വെ മന്ത്രി ഹനീഫ് അബ്ബാസി രംഗത്തെത്തി. പാകിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തിയാല്‍ അതിന് ഉചിതമായ മറുപടി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. റാവല്‍പിണ്ടിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കെതിരെ അദ്ദേഹം ഭീഷണി ഉയര്‍ത്തി. പാക് റെയില്‍വെ എപ്പോഴും സൈന്യത്തെ സഹായിക്കാന്‍ തയാറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നമ്മുടെ എല്ലാ മിസൈലുകളും ഇന്ത്യയെ ലക്ഷ്യമാക്കിയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ അണുബോംബ് നമ്മുടെ കയ്യിലുണ്ട്. ഗോറി, ഷഹീന്‍, ഗസ്‌നവി മിസൈലുകളും 130 ആണവ ബോംബുകളും ഇന്ത്യക്ക് വേണ്ടി തയാറാക്കിയിട്ടുണ്ട്. നയതന്ത്ര ശ്രമങ്ങള്‍ക്കൊപ്പം നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ്ണ തയാറെടുപ്പുകളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു.