ഇസ്‌ലാമാബാദ്– ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്താന്‍ സൈന്യം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി ചൂണ്ടിക്കാട്ടിയാണ് പാക് സൈനിക നേതാവിന്റെ ഭീഷണി. പാകിസ്ഥാന്റെ വെള്ളം തടഞ്ഞു വെച്ചാല്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് സൈനിക നേതാവ് അഹമ്മദ് ഷരീഫ് ചൗധരിയുടെ മുന്നറിയിപ്പ്. സര്‍വകലാശാലയില്‍ സംസാരിക്കുന്നതിനിടെയാണ് ഷരീഫ് ചൗധരിയുടെ പ്രതികരണം.
നേരത്തെ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദും സമാന പ്രതികരണം നടത്തിയിരുന്നു. നദികളിലെ വെള്ളം തടഞ്ഞാല്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും, നദികളിലൂടെ രക്തമൊഴുകും എന്നായിരുന്നു ഹാഫിസ് സയ്യിദിന്റെ ഭീഷണി. തീവ്രവാദികളുടെ വാക്യങ്ങള്‍ ഏറ്റുപറയുകയാണ് പാക് സൈന്യത്തിലെ ഉദ്യോഗസ്ഥരെന്നാണ് വ്യാപക വിമര്‍ശനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group