നിര്‍ദിഷ്ട വെടിനിര്‍ത്തല്‍ കാലത്ത് ഗാസ പുനര്‍നിര്‍മാണത്തിന് ആവശ്യമായ വിഭവങ്ങളും ഫണ്ടുകളും കൈമാറാന്‍ ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും അനുവദിക്കാന്‍ ഇസ്രായില്‍ തത്വത്തില്‍ സമ്മതിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ഉറപ്പിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ കാലത്ത് പുനര്‍നിര്‍മാണത്തിന് ഹമാസ് ആവശ്യപ്പെടുന്നതെന്ന് ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്റോണോത്തിന് കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് പറഞ്ഞു.
ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി ഗ്രൂപ്പിന്റെ ആക്രമണം വീണ്ടും സജീവമാകുന്നത് ഈജിപ്തിലെ സൂയസ് കനാല്‍ നേരിടുന്ന പ്രതിസന്ധി കൂടുതല്‍ ആഴത്തിലാക്കുന്നു. ബാബ് അല്‍മന്ദബ് കടലിടുക്കിലെ സംഘര്‍ഷം കാരണം സൂയസ് കനാല്‍ വരുമാനം കുറഞ്ഞതായി വിദഗ്ധരും നിരീക്ഷകരും പറയുന്നു. മാസങ്ങള്‍ നീണ്ട ശാന്തതക്കു ശേഷം, ഈ ആഴ്ച ചെങ്കടലില്‍ രണ്ട് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് ജീവനക്കാര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ച രണ്ടു ചരക്കു കപ്പലുകളും പിന്നീട് മുങ്ങി.