ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസിനെ നിരായുധീകരിക്കണമെന്നത് ഇസ്രായിലിന്റെ അടിസ്ഥാന വ്യവസ്ഥയാണെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പിടിയില്‍ നിന്ന് ജീവിച്ചിരിക്കുന്ന പത്ത് ബന്ദികളെ കൂടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി, ഗ്രെറ്റ വാന്‍ സുസ്റ്റെറന്‍ ആതിഥേയത്വം വഹിച്ച ദി റെക്കോര്‍ഡ് പ്രോഗ്രാമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
ദക്ഷിണ ഗാസയിലെ ഖാന്‍ യൂനിസില്‍ ഹമാസ് പോരാളികള്‍ വെച്ച കെണിയില്‍ ഇസ്രായില്‍ സൈനികര്‍ കുടുങ്ങി. പോരാളികളെ തേടി കെട്ടിടത്തില്‍ ഇസ്രായില്‍ സൈനികര്‍ കയറിയ ഉടന്‍ കെട്ടിടം ഹമാസ് പോരാളികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായ സുരക്ഷാ സംഭവമാണ് നടന്നതെന്ന് ഇസ്രായിലിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.