ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും തമ്മില്‍ ഖത്തറില്‍ വെച്ച് നടത്തിയ ആദ്യ പരോക്ഷ ചര്‍ച്ചകള്‍ നിര്‍ണായക ഫലമില്ലാതെ അവസാനിച്ചതായി ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഹമാസുമായി കരാറിലെത്താന്‍ ഇസ്രായിലി പ്രതിനിധി സംഘത്തിന് മതിയായ അധികാരമുണ്ടായിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പശ്ചിമ യെമനിലെ അല്‍ഹുദൈദ, റാസ് ഈസ, സലീഫ് തുറമുഖങ്ങളിലെ ഹൂത്തി ലക്ഷ്യങ്ങളും റാസ് കതീബ് വൈദ്യുതി നിലയവും ആക്രമിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഡസന്‍ കണക്കിന് വിമാനങ്ങള്‍ ഹൂത്തി അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായില്‍ രാഷ്ട്രത്തിനും അതിന്റെ പൗരന്മാര്‍ക്കും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂത്തി ഭരണകൂടം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങള്‍ നടന്നത്.