ഗുഷ് ഡാന്‍ മേഖലയില്‍ ആക്രമണം നടത്താന്‍ ഇറാന് ഉപയോഗിച്ച മിസൈലുകള്‍ ഇസ്രായിലിനെതിരെ മുമ്പ് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പുതിയ ഇനം മിസൈലുകളാണെന്നും അവ ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രായില്‍ സൈന്യം സമ്മതിച്ചതായി മാരിവ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവിലുള്ള സൈനിക നടപടികള്‍ ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഈ ഏറ്റുമുട്ടലിന് ഇസ്രായില്‍ വലിയ വില നല്‍കേണ്ടിവരും. അതില്‍ സാധാരണക്കാരുടെ മരണവും പരിക്കുകളും ഉള്‍പ്പെടും.ഇറാനില്‍ ആര്‍ക്കും പരിരക്ഷയില്ലെന്ന്, ഇറാന് മിസൈല്‍ ആക്രമണം നടത്തിയ ബീര്‍ഷെബയിലെ സൊറോക്ക ആശുപത്രിക്ക് പുറത്ത് നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. വാചാടോപം കുറക്കണമെന്നും പ്രവൃത്തികളെ സ്വയം സംസാരിക്കാന്‍ അനുവദിക്കണമെന്നും നെതന്യാഹു പറഞ്ഞു.