തെല്‍അവീവ് – ഇറാനിന്റെ യുറേനിയം ശേഖരം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇസ്രായിലിന് അറിയാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഏകദേശം സമ്പുഷ്ടീകരിച്ച ഏകദേശം 400 കിലോഗ്രാം യുറേനിയമാണ് ഇറാനിന്റെ പക്കൽ ഉള്ളതെന്നും .അത് എവിടെയാണെന്ന് ഞങ്ങള്‍ക്ക് തീര്‍ച്ചയായും അറിയാമെന്നും നെതന്യാഹു പറഞ്ഞു, ഈ വിവരങ്ങള്‍ അമേരിക്കയുമായി പങ്കിട്ടിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, അവരുടെ പക്കൽ 60 ശതമാനം പരിശുദ്ധിയില്‍ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാമില്‍ കൂടുതല്‍ യുറേനിയം ഉണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് 90 ശതമാനത്തിലധികം കൂടുതല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ആവശ്യമാണെങ്കിലും ഇറാന്‍ എത്രത്തോളം കൈവശം വെച്ചിട്ടുണ്ടെന്നും ജൂണില്‍ അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷവും ആണവ സമ്പുഷ്ടീകരണ ശേഷി കേടുകൂടാതെയിരിക്കുന്നുണ്ടോ എന്നും വ്യക്തമല്ല.
രഹസ്യ ആണവായുധ ശേഖരം ഉണ്ടെന്ന് പറയുന്ന ഇസ്രായില്‍ ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ പദ്ധതിയിടുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് നെതന്യാഹു കൃതമായ മറുപടി നൽകിയില്ല. എന്റെയും നിങ്ങളുടെയും രാജ്യത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആണവ ബോംബുകള്‍ നിര്‍മിക്കാനുള്ള ഇറാന്റെ ശ്രമങ്ങള്‍ ഒരിക്കലും അനുവദിക്കാതെയിരിക്കാൻ നമ്മള്‍ നയതന്ത്രപരവും സാമ്പത്തികവുമായ സമ്മര്‍ദം നിലനിര്‍ത്തണമെന്നാണ് ഈ ചോദ്യത്തിന് നെതന്യാഹു മറുപടി പറഞ്ഞത് .