തെല്‍അവീവ് – ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക ശേഷിയുടെ പ്രധാന ഭാഗം എന്നിവ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാനെതിരായ ഇസ്രായിലിന്റെ ആക്രമണങ്ങളെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായിലിനെതിരായ ഉന്മൂലന ഭീഷണി ഒഴിവാക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കാനുള്ള ഈ ഓപ്പറേഷന്‍ ആവശ്യമായത്ര ദിവസമെടുക്കുമെന്ന് വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. നിമിഷങ്ങള്‍ക്ക് മുമ്പ് ഇസ്രായില്‍ ലക്ഷ്യമിട്ട സൈനിക ഓപ്പറേഷന്‍ ആരംഭിച്ചു. ഇസ്രായിലിന്റെ നിലനില്‍പിന് നേരെയുള്ള ഇറാന്‍ ഭീഷണിയെ ചെറുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ഭീഷണി ഇല്ലാതാക്കാനുള്ള സൈനിക ഓപ്പറേഷന്‍ ആവശ്യമായത്ര ദിവസം എടുക്കും – നെതന്യാഹു പറഞ്ഞു.
ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദു ഞങ്ങള്‍ ആക്രമിച്ചു. ഇറാന്‍ സൈനിക ആണവ പദ്ധതിയുടെ കേന്ദ്രബിന്ദു ഞങ്ങള്‍ ആക്രമിച്ചു. ഇറാന്റെ നതന്‍സിലെ പ്രധാന സമ്പുഷ്ടീകരണ കേന്ദ്രത്തെയും ഞങ്ങള്‍ ലക്ഷ്യമിട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ കേന്ദ്രബിന്ദുവിനു നേരെയും ആക്രമണം നടത്തി. ഇറാനില്‍ ആണവ ബോംബ് പദ്ധതില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരെയും ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതായും ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.