ടെഹ്‌റാന്‍– ഇറാനില്‍ സ്റ്റാര്‍ ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കിയെന്ന് അറിയിച്ച് ഇലോണ്‍ മസ്‌ക്. ഇസ്രായിലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാനില്‍ ഇന്റര്‍നെറ്റ് സേവനത്തിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് പ്രഖ്യാപനം. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് ലഭ്യമാക്കിയ മസ്‌കിന്റെ തീരുമാനം രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ട്.
ജൂണ്‍ 13 വെള്ളിയാഴ്ച പുലര്‍ച്ചയാണ് ഇസ്രായില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങിയത്. ഇതിന് പിന്നാലെ ഭരണകൂടം ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യത്തെ സ്ഥിതി സാധാരണ നിലയിലാവുന്നതുവരെ തല്‍സ്ഥിതി തുടരുമെന്ന് ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ഈ അവസരത്തില്‍ ദി ബീംസ് ആര്‍ ഓണ്‍ എന്നാണ് സ്റ്റാർലിങ്ക് സി.ഇ.ഒ ആയ മസ്‌ക് ഒരു ട്വീറ്റിന് മറുപടിയായി കുറിച്ചത്.