കയ്‌റോ – ചെങ്കടൽ സംഘർഷം ഈജിപ്തിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽ ആതി വ്യക്തമാക്കി. ചെങ്കടലിന്റെ സൈനികവൽക്കരണത്തെ ഈജിപ്ത് എതിർക്കുന്നുവെന്നും സ്വതന്ത്ര സമുദ്ര ഗതാഗതം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഈജിപ്ത് പൂർണമായി തള്ളിക്കളയുന്നു. സിറിയയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും സിറിയയ്ക്കും ലെബനോനും നേരെയുള്ള ഇസ്രായിൽ ആക്രമണങ്ങളെ ഈജിപ്ത് അപലപിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചെങ്കടലില്‍ ഇസ്രായിലുമായും മറ്റു പശ്ചാത്യ രാജ്യങ്ങളുമായും ബന്ധമുള്ള ചരക്കു കപ്പലുകള്‍ക്കു നേരെ യെമനിലെ ഹൂത്തി മിലീഷ്യകള്‍ ആക്രമണം നടത്തുന്നത് സൂയസ് കനാല്‍ ഒഴിവാക്കി ബദല്‍ പാതകള്‍ കണ്ടെത്താന്‍ ഷിപ്പിംഗ് കമ്പനികളെ നിര്‍ബന്ധിക്കുകയാണ്. ഇത് വിദേശ നാണ്യത്തിന് ഈജിപ്ത് വലിയ തോതില്‍ ആശ്രയിക്കുന്ന സൂയസ് കനാല്‍ വരുമാനം കുത്തനെ കുറയാന്‍ ഇടയാക്കി.