ഡാളസ്– രഹസ്യ വിവരത്തെ തുടന്ന് ഡാളസ് പോലീസ് നടത്തിയ പരിശോധനയിൽ ഏകദേശം 400 പൗണ്ട് (180 കിലോഗ്രാം) ലഹരി മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ സെൻകി ലിൻ (47) എന്നയാളെ അറസ്റ്റ് ചെയ്തു.
സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 4300 ബ്ലോക്ക് ഓഫ് കമ്മ്യൂണിക്കേഷൻസ് ഡ്രൈവിലെ ഒരു സ്റ്റോറേജ് കേന്ദ്രത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പിന്നീട് നടത്തിയ അന്യേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ 50 പൗണ്ടിനും 2000 പൗണ്ടിനും ഇടയിലുളള അളവിൽ ലഹരി മരുന്ന് കൈവശം വച്ചതിന് രണ്ടാം ഡിഗ്രി ഫെലണിയായി ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group