വാഷിംഗ്ടണ്‍– യുഎസിലെ മിഷിഗണില്‍ വാള്‍മാര്‍ട്ട് സ്റ്റോറില്‍ കത്തിക്കുത്ത്. ആക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റതായും ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെന്ന് കരുതുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
മിഷിഗന്‍ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സിനിമയിലെ രംഗങ്ങളെപ്പോലെ ഭയപ്പെടുത്തുന്ന സംഭവമാണ് വാള്‍മാര്‍ട്ടില്‍ അരങ്ങേറിയതെന്ന് ദൃക്സാക്ഷിയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. താനും സഹോദരിയും വാള്‍മാര്‍ട്ടിലെ വാഹനം പാർക്ക് ചെയ്യുന്നിടത്ത് നില്‍ക്കുന്നതിനിടെയാണ് സമീപത്ത് പ്രശ്നങ്ങളുണ്ടായതെന്ന് യുവതി കൂട്ടിചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group