പാരീസ് – ഫലസ്തീനില്‍ ഫ്രഞ്ച് എംബസി സ്ഥാപിക്കാന്‍ ഗാസയില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താനുള്ള ഏക മാര്‍ഗം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കലാണെന്ന് പറഞ്ഞ മാക്രോണ്‍ ഗാസയിലെ ഇസ്രായില്‍ സൈനിക നടപടികളെ വിമര്‍ശിച്ചു. ധാരാളം സിവിലിയന്‍ മരണങ്ങള്‍ സംഭവിക്കുന്നു. ഗാസയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രായില്‍ പദ്ധതിയിടുന്നു. അത് ഗുരുതരമായ തെറ്റാണെന്ന് താൻ കരുതുന്നുവെന്നും മാക്രോണ്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സിലെ യഹൂദവിരുദ്ധത വര്‍ധിച്ചുവരുന്നതിലും അതിനോടുള്ള സര്‍ക്കാരിന്റെ മതിയായ പ്രതികരണമില്ലായ്മയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ച ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്റെ പിതാവും ഫ്രാന്‍സിലെ യു.എസ് അംബാസഡറുമായ ചാള്‍സ് കുഷ്നര്‍ ചെയ്ത തെറ്റിനെ മാക്രോണ്‍ അപലപിച്ചു. ഫ്രാന്‍സിന് ജറൂസലമില്‍ കോണ്‍സുലേറ്റ് ജനറൽ ഉണ്ടെന്നും. ഇസ്രായിലിലെ ഫ്രഞ്ച് എംബസി തെല്‍അവീവിലാണ് സ്ഥിതി ചെയ്യുന്നതെന്നും മാക്രോണ്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഐക്യഷ്ട്രസഭ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ ഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുകയാണ്. ഉച്ചകോടിക്ക് മുന്നോടിയായി, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഇന്നലെ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.