കയ്റോ– കയ്റോയിലെ ഒക്ടോബർ പാലത്തിനു മുകളിൽ പോലീസ് ചെക്ക് പോസ്റ്റിൽ ആഡംബര കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ. അപകടത്തിൽ മറ്റ് മൂന്നു പേർക്ക് പരുക്കേൽക്കുകയും മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഈജിപ്ത് പോലീസ് അറിയിച്ചു.
അപകടത്തിനു ശേഷം കാറിൽ നിന്ന് പുറത്തിറക്കാൻ യുവാവ് വിസമ്മതിച്ചതായും ജനക്കൂട്ടത്തിൽ ഒരാൾ രോഷത്താൽ വാഹനത്തിന്റെ ചില്ലുകൾ തകർക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. വിനോദ സഞ്ചാരിയായി ഈജിപ്തിലെത്തിയ യുവാവ് മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group