Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഫിഫ ലോകകപ്പ്; വിജയൻ തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    • ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    • നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    • യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    • കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2026 World Crime 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയില്‍ നിന്ന് നദ എന്ന് പേരുള്ള ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ വനിതാ ശുചീകരണ തൊഴിലാളിയെ കയ്‌റോ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2014 ലാണ് ഏഴു വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയത്. സമീപത്തെ കടയില്‍ നിന്ന് ശീതളപാനീയം വാങ്ങാന്‍ നാണയത്തുട്ടുകളുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നദയെ പിന്നീട് കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുടെ ആയുസിന്റെ 12 വര്‍ഷം വിഴുങ്ങിയ ഈ സംഭവം, ഈജിപ്തിലെ തട്ടിക്കൊണ്ടുപോകലിന്റെയും മനുഷ്യക്കടത്തിന്റെയും ഏറ്റവും വിചിത്രവും സങ്കീര്‍ണ്ണവുമായ കേസുകളില്‍ ഒന്നായി മാറി.

    സംഭവദിവസം തെരുവിൽ ഉണ്ടായ ശക്തമായ സംഘർഷത്തിനിടയിലെ അരാജകത്വം മുതലെടുത്താണ് ശുചീകരണ തൊഴിലാളി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അയല്‍ക്കാര്‍ തിരിച്ചറിയുന്നത് തടയാന്‍ പ്രതി ബാലികയെ വര്‍ഷങ്ങളോളം മുറികളില്‍ പൂട്ടിയിടുകയും വിദ്യാഭ്യാസത്തിനും സാധാരണ ജീവിതത്തിനുമുള്ള ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. പ്രതി പിന്നീട് വ്യാജ ഔദ്യോഗിക രേഖകള്‍ നിര്‍മ്മിച്ച് ബാലികയെ തന്റെ കുടുംബത്തിലെ അംഗമെന്നോണം നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ ചാരിറ്റികള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ അനാഥയായി അവതരിപ്പിക്കാന്‍ അവര്‍ ഈ വ്യാജ രേഖകള്‍ ഉപയോഗിച്ചു. ഭിക്ഷാടനത്തിന് ബാലികയെ ചൂഷണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പതിറ്റാണ്ടിലേറെയായി മകളെ കാണാതായ വേദനയിൽ കഴിയുകയായിരുന്നു പെൺകുട്ടിയുടെ കുടുംബം. പോലീസിന്റെ മുൻകാല അന്വേഷണങ്ങളെല്ലാം വിഫലമായിരുന്നു. എന്നാൽ അടുത്തിടെ, ഈ അനാഥ പെൺകുട്ടിയുടെ പേരിൽ സഹായം അഭ്യർത്ഥിച്ചുള്ള ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചത് സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് നടത്തിയ തീവ്രമായ സാങ്കേതിക, ഫീൽഡ് അന്വേഷണത്തിലാണ് കുട്ടിയുടെ പേരിലുള്ള രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതും പെൺകുട്ടിയെ പാർപ്പിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതും. തുടർന്ന് നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഇത് 12 വർഷം മുൻപ് കാണാതായ നദ തന്നെയെന്ന് സംശയാതീതമായി തെളിഞ്ഞു.

    തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അധികൃതര്‍ പെണ്‍കുട്ടിയെ സ്വന്തം മാതാപിതാക്കള്‍ക്ക് കൈമാറിയത് വികാരനിര്‍ഭരമായ പുനഃസമാഗമത്തിന്റെ രംഗമായി. പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും വിചാരണ പൂര്‍ത്തിയാക്കിയ കയ്‌റോ ക്രിമിനല്‍ കോടതി തട്ടിക്കൊണ്ടുപോകല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വെക്കല്‍, ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിക്കല്‍, ഭിക്ഷാടനത്തിനായി കുട്ടിയെ ചൂഷണം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Egypt
    Latest News
    ഫിഫ ലോകകപ്പ്; വിജയൻ തുടരാൻ ഫ്രാൻസും നോർവെയും, ഗോളടിച്ചു കൂട്ടാൻ എംബാപ്പെയും ഹാലൻഡും
    22/06/2026
    ഫിഫ ലോകകപ്പ്; റെക്കോർഡുകൾ സൃഷ്ടിക്കാൻ മെസ്സി ഇറങ്ങുന്നു, റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് അർജന്റീന
    22/06/2026
    നാട്ടിലേക്കുള്ള യാത്രക്കിടയിൽ മലയാളി യുവാവ് അബുദാബി എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു
    22/06/2026
    യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ അഞ്ച് ദിവസം മുടങ്ങും
    22/06/2026
    കയ്‌റോയില്‍ നിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയി 12 വര്‍ഷം അടിമയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ്
    22/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.