വെനിസ്വേല– വെനിസ്വിലേനിയന്‍ നഗരപ്രദേശമായ മാറാകയില്‍ നിന്ന് പുതിയൊരു ജീവിതം ആരംഭിക്കാന്‍ യു.എസിലേക്ക് കുടിയേറിയ ഫ്രാൻസിസ്കോ ജോസ് ഗാര്‍സിയ മടങ്ങി വരുന്നതും കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. അനധികൃതമായി യു.എസില്‍ കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് പറഞ്ഞു വിടുകയാണെന്ന് മകന്‍ അമ്മയോട് വിളിച്ച് പറഞ്ഞിരുന്നു. പുറപ്പെടുന്നതിന്റ അന്ന് രാവിലെ അമ്മയുമായി സംസാരിച്ച മകന്‍ പക്ഷെ അവിടെ എത്തിയില്ല.
ഞായറാഴ്ച ടെലിവിനില്‍ വാര്‍ത്ത കാണുന്നതിനിടെ 2300 കിലോമീറ്റര്‍ അകലെയുള്ള എല്‍ സാല്‍വഡോറില്‍ കുപ്രസിദ്ധമായ മെഗാ ജയിലിലെ ദൃശ്യത്തില്‍ തന്റെ മകന്‍ തല മൊട്ടയടിച്ച് കൈ കാലുകളില്‍ വിലങ്ങുകള്‍ വെച്ച് കനത്ത സുരക്ഷയോടെ സൈന്യം ബലമായി കൊണ്ടു പോവുന്നത് അവര്‍ കണ്ടു.
നാടുകടത്തപ്പെട്ടവരെല്ലാം ട്രെന്‍ഡി അരാഗ്വ സംഘത്തിലെ അംഗങ്ങളാണെന്നാണ് ടംപ് ഭരണകൂടം അവകാശപ്പെടുന്നത്. അടുത്തിടെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച അരാഗ്വ ഗ്രൂപ്പിനെതിരെ ലൈംഗിക കടത്ത്, മയക്കമരുന്ന് കടത്ത്, കൊലപാത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും മകനെ കണ്ടാല്‍ തിരിച്ചറിയാമെന്ന് അമ്മ കാസിക് പറഞ്ഞു. തന്റെ മകന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല, അവന്‍ നിരപരാധിയാണെന്ന് അമ്മ അവകാശപ്പെട്ടു. എന്നാല്‍ സാല്‍ലഡോറിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് തടവുകാരെ കുറിച്ച് സൂക്ഷമമായി പരിശോധിച്ച് ഉറപ്പ് വരുത്തിയതാണെന്ന് യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആരെയെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യുന്നതിന് മുമ്പ് തീവ്രവാദികളെ രാജ്യത്ത് നിന്ന് പുറത്താക്കുകയെന്നതാണ് ഞങ്ങളുടെ ജോലിയെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞു.
നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും യു.എസ് രേഖകളില്ലെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ട്രംപ് ഭരണകൂടം പറയുന്നതിനനുസരിച്ച് ഉള്ളവരില്‍ പിടിക്കപ്പെട്ടവരില്‍ കൊലപാതകം, ഫെന്റനൈല്‍ കടത്ത്, കൂട്ടക്കൊല, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ കുടിയേറ്റക്കാരും ഉള്‍പ്പെടുന്നു.
24 വയസ്സുകാരനായ ജോസ് ഗാര്‍സിക് 2019 ലാണ് വെനിസ്വേലയില്‍ നിന്ന് പെറുവിലേക്ക് പോയത്, സാമ്പത്തിക, രാഷ്ട്രീയ സാമൂഹിക പ്രതിസന്ധികള്‍ രാജ്യത്തെ വിഴുങ്ങിയതിനാല്‍ 2023 സെപ്തംബറില്‍ നിയമവിരുദ്ധമായി യു.എസിലേക്ക് കടന്നു. ശരീരത്തിലെ ടാറ്റുകള്‍ കാരണം ട്രെന്‍ഡി ഡി അരഗ്വ സംഘാങ്ങളായി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് തടവിലാക്കപ്പെട്ട മറ്റ് പ്രതികളുടെ കുടുംബാംഗങ്ങളും പറഞ്ഞു.
സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി യു.എസിലേക്ക് കുടിയേറിയ 4 യുവാക്കള്‍ ജയിലിലാണെന്ന് അമ്മമാര്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ്. എല്‍ സാല്‍വഡോര്‍ ജയിലിലെ ദൃശ്യത്തില്‍ നിന്ന് തിരിച്ചറിഞ്ഞ യുവാക്കളുടെ കുടുംബവുമായി ബി.ബി.സി പ്രതിനിധികള്‍ സംസാരിച്ചു. ലഹരിക്കടത്ത്, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്ത തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് അവര്‍ പറഞ്ഞു.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള 1798 ലെ അന്യഗ്രഹ ശത്രുനിയമം ഉപയോഗിച്ച് ട്രംപ് യു.എസില്‍ നടപടി ക്രമങ്ങളില്ലാതെ ആളുകളെ നാടുകടത്തുകയാണ്. ശിക്ഷയോ വിചാരണയോ കൂടാതെ നാടുകടത്തുന്ന നീക്കം വെനിസ്വേലന്‍-അമേരിക്കകാരെയും ഭയപ്പെടുത്തുന്നുവെന്ന് അഭിഭാഷക ഗ്രൂപ്പായ വെനിസ്വേലന്‍-അമേരിക്കന്‍ കോക്കസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡെലിസ് ഫെറോ പറഞ്ഞു.
വെനിസ്വേലയിലെ അടിച്ചമര്‍ത്തലും അരക്ഷിതാവസ്ഥയും കാരണം യു.എസിലേക്ക് കുടിയേറിയ നിരവധിയാളുകളുടെ ജീവിതം അടുത്തതായി എന്ത് സംഭവിക്കുമെന്ന് അറിയാതെ ആശങ്കയിലാണ്.