വാഷിംഗ്ടണ്‍ – ഇറാനെതിരെ ഇസ്രായിലിന്റെ മിസൈല്‍ ആക്രമണം. ഇസ്രായിലിനെ ഇറാന്‍ ആക്രമിച്ചതിന് പകരമായാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ഫഹാന്‍, തബ്രെസ് എന്നിവയുള്‍പ്പെടെ നിരവധി ഇറാനിയന്‍ നഗരങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ഏപ്രില്‍ 13 ന് ഇറാന്‍ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണിത്. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിര്‍ണായക പ്രദേശമാണ് ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group