Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    • ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»World

    ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായില്‍ പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഇസ്രായിലികളോട് പറഞ്ഞു. ഇറാനില്‍ പുലര്‍ച്ചെ നടത്തിയ അമേരിക്കന്‍ ആക്രമണം ഇസ്രായിലുമായുള്ള പൂര്‍ണ ഏകോപനത്തോടെയാണ് നടത്തിയത്. കുറച്ചു സമയം മുമ്പ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പൂര്‍ണ ഏകോപനത്തിലും, ഇസ്രായില്‍ സൈന്യവും അമേരിക്കന്‍ സൈന്യവും തമ്മിലുള്ള പൂര്‍ണ പ്രവര്‍ത്തന ഏകോപനത്തിലും അമേരിക്ക ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു.
    ഇറാനുമായുള്ള യുദ്ധത്തിന്റെ തുടക്കം മുതല്‍, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റപ്പെട്ടു – നെതന്യാഹു പറഞ്ഞു.


    ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കാരണം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇസ്രായിലി വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് ഇസ്രായില്‍ വിമാനത്താവള അതോറിറ്റി ഇന്ന് രാവിലെ അറിയിച്ചു. ഇസ്രായിലിന്റെ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതും പറന്നുയരുന്നതും നിരോധിച്ചിരിക്കുന്നു. ഈജിപ്തുമായും ജോര്‍ദാനുമായുമുള്ള കരമാര്‍ഗങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി പറഞ്ഞു.
    ഇസ്രായിലും ഇറാനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് കാരണമായ ഇറാനെതിരായ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ജൂണ്‍ 13 ന് ഇസ്രായില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇസ്രായിലികളെ തിരിച്ചെത്തിക്കാനുള്ള വിമാന സര്‍വീസുകള്‍ക്കായി വെള്ളിയാഴ്ച വ്യോമാതിര്‍ത്തി വീണ്ടും തുറക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതേസമയം, ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ധീരമായ യു.എസ് ആക്രമണത്തിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് നന്ദി പറഞ്ഞു. മിഡില്‍ ഈസ്റ്റിനെ സമാധാനത്തിലേക്ക് നയിച്ചേക്കാവുന്ന ചരിത്രപരമായ വഴിത്തിരിവാണിത്. ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഇസ്രായില്‍ ജനത നിങ്ങള്‍ക്ക് നന്ദി പറയുന്നു – ട്രംപിന് ഇംഗ്ലീഷിലുള്ള വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിലൂടെ അമേരിക്കക്ക് തുല്യശക്തികളില്ലെന്ന് തെളിയിച്ചിരിക്കുന്നു. യു.എസ് പ്രസിഡന്റ് മിഡില്‍ ഈസ്റ്റിനെയും അതിനപ്പുറത്തുള്ള പ്രദേശങ്ങളെയും സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന ചരിത്രപരമായ വഴിത്തിരിവാണ് സൃഷ്ടിക്കുന്നത്. ആദ്യം ശക്തി, പിന്നീട് സമാധാനം എന്ന് പറഞ്ഞുകൊണ്ട് ബലപ്രയോഗത്തിലൂടെയുള്ള സമാധാനത്തെ നെതന്യാഹു പ്രശംസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Netanyahu Nuclear
    Latest News
    അമേരിക്കയുടെ ഇറാൻ ആക്രമണം, ഗൾഫ് രാജ്യങ്ങളുടെ നിലപാട് ഇതാണ്
    22/06/2025
    ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    22/06/2025
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.