Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    • ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി
    • ബസില്‍ പെണ്‍കുട്ടി ബോധരഹിതയായി; ഉടന്‍ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലന്‍സായി കെഎസ്ആര്‍ടിസി
    • ധാർമിക വിദ്യാഭ്യാസം: കുട്ടികളുടെ ഭാവി രൂപപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം – ജിദ്ദയിൽ ഇമാം റാസി മദ്രസയുടെ പാരന്റിംഗ് സെഷൻ
    • ഏഴാച്ചേരിക്കും കെവി രാമകൃഷ്ണനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; കെഇഎന്നിന് സമഗ്രസംഭാവനാ പുരസ്‌കാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചതായി ഇസ്രായില്‍ സൈനിക മേധാവി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സെന്‍ട്രല്‍ തെഹ്റാനിലെ റെവല്യൂഷന്‍ സ്‌ക്വയറില്‍ റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ കാവല്‍ നില്‍ക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇറാനും ഇസ്രായിലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ ഇസ്രായിലിന്റെ ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി. നമ്മുടെ വ്യോമസേനയുടെയും ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകളുടെയും പ്രവര്‍ത്തന ഫലമായാണ് യുദ്ധത്തില്‍ ഇസ്രായില്‍ വിജയങ്ങള്‍ കൈവരിച്ചത്. ഗ്രൗണ്ട് കമാന്‍ഡോ ഗ്രൂപ്പുകള്‍ ഇറാന്റെ ഹൃദയഭാഗത്ത് രഹസ്യമായി പ്രവര്‍ത്തിച്ചു. ഇത് ഞങ്ങള്‍ക്ക് പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു – ഇസ്രായില്‍ സൈന്യം പുറത്തിറക്കിയ വീഡിയോ ക്ലിപ്പില്‍ ഇയാല്‍ സമീര്‍ പറഞ്ഞു. ഇസ്രായിലി സൈനികര്‍ ഇറാനുള്ളില്‍ യുദ്ധത്തില്‍ പങ്കെടുത്തെന്ന ഇസ്രായിലിന്റെ ആദ്യ പ്രഖ്യാപനമാണിത്. ഇപ്പോഴത്തെ സൈനിക നടപടി അവസാനിച്ചെങ്കിലും സൈനിക പ്രചാരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിരവധി വെല്ലുവിളികള്‍ മുന്നിലുള്ളതിനാല്‍ നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് ഇയാല്‍ സമീര്‍ വീഡിയോയില്‍ പറഞ്ഞു.


    അതേസമയം, ഇസ്രായിലുമായി സഹകരിച്ചുവെന്നാരോപിച്ച് തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖുസെസ്ഥാനില്‍ സുരക്ഷാ വകുപ്പുകള്‍ 26 പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലുമായുള്ള യുദ്ധം അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ച് 26 പേരെ അറസ്റ്റ് ചെയ്തത്. സയണിസ്റ്റ് ഭരണകൂടം അടിച്ചേല്‍പിച്ച യുദ്ധത്തില്‍ ഏജന്റുമാരായോ അറിയാതെ പങ്കെടുത്തവരോ ആയ ഇവരെ റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് സര്‍വീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, പൊതു അസ്വസ്ഥതകള്‍, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടത്തിയതായി അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സമ്മതിച്ചതായി ഇന്റലിജന്‍സ് സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    യുദ്ധസമയത്ത് ഇറാനില്‍ ഗ്രൗണ്ട് കമാന്‍ഡോ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ഇസ്രായിലി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചാരവൃത്തി സംശയിച്ച് 26 പേരെ കൂടി ഇറാന്‍ അറസ്റ്റ് ചെയ്തത്. മൊസാദ് ഉള്‍പ്പെടെയുള്ള വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധേയരാക്കിയതായി ഇറാന്‍ ഇടക്കിടെ അറിയിക്കാറുണ്ട്. ജൂണ്‍ 13 ലെ ഇസ്രായിലി ആക്രമണത്തിന് ശേഷം ചാരവൃത്തി കേസുകളിലെ വിചാരണ വേഗത്തിലാക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. വളരെ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളായിരുന്നു ഇസ്രായില്‍ ആക്രമണത്തിന് അടിസ്ഥാനം.
    സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍, പ്രത്യേകിച്ച് അധിനിവേശ ഭരണകൂടത്തെ (ഇസ്രായില്‍) പിന്തുണക്കുന്നതും ശത്രുവിന്റെ അഞ്ചാം നിരയായി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതല്‍ വേഗത്തില്‍ പരിഗണിക്കുമെന്ന് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മുഹ്സിനി ഇജായി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു. ഇറാഖിന്റെ അതിര്‍ത്തിയിലുള്ള ഖുസെസ്ഥാന്‍ പ്രവിശ്യ ഇറാന്റെ പ്രധാന എണ്ണ ഉല്‍പാദക മേഖലയാണ്. ഇവിടുത്തെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Commandos GroundForces Iran Israel War
    Latest News
    കേരളത്തിൽ പലയിടത്തും പ്രളയ സാധ്യത, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
    26/06/2025
    ഡിങ്കി ബോട്ട് തകരാറിലായി; ആര്യാടന്‍ ഷൗക്കത്തും സംഘവും കാട്ടില്‍ കുടുങ്ങി
    26/06/2025
    ബസില്‍ പെണ്‍കുട്ടി ബോധരഹിതയായി; ഉടന്‍ ആശുപത്രിയിലേക്കെത്തിക്കാനുള്ള ആംബുലന്‍സായി കെഎസ്ആര്‍ടിസി
    26/06/2025
    ധാർമിക വിദ്യാഭ്യാസം: കുട്ടികളുടെ ഭാവി രൂപപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം – ജിദ്ദയിൽ ഇമാം റാസി മദ്രസയുടെ പാരന്റിംഗ് സെഷൻ
    26/06/2025
    ഏഴാച്ചേരിക്കും കെവി രാമകൃഷ്ണനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; കെഇഎന്നിന് സമഗ്രസംഭാവനാ പുരസ്‌കാരം
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version