Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 26
    Breaking:
    • വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    • എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    • സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    • അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    • റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീന്‍ തടവുകാരെ പട്ടിണിക്കിടുന്നതിനെ അപലപിച്ച് ഇസ്രായിലി മനുഷ്യാവകാശ സംഘടന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/01/2026 World Gaza Israel Latest Palestine 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി ഒഫെര്‍ ജയിലില്‍ നിന്ന് വിട്ടയച്ച് റാമല്ലയില്‍ എത്തിയ ഫലസ്തീന്‍ തടവുകാരനെ (ഇടത്) സഹോദരന്‍ ചുംബിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഫലസ്തീന്‍ തടവുകാരെ പട്ടിണിക്കിടുന്നതിനെ ശക്തമായി അപലപിച്ച് ഇസ്രായിലി മനുഷ്യാവകാശ സംഘടന. ഫലസ്തീനികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുന്നതായി കുറ്റപ്പെടുത്തി ഇസ്രായില്‍ സുപ്രീം കോടതിയെ തെല്‍അവീവിലെ അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായില്‍ വിമര്‍ശിച്ചു.

    ഒരു പ്രത്യേക കേസില്‍ വിധി 40 -ാം തവണയും മാറ്റിവെക്കാനുള്ള കോടതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സുപ്രീം കോടതിയെ അസോസിയേഷന്‍ വിമര്‍ശിച്ചത്. ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സുപ്രീം കോടതിയുടെ ഈ നടപടി ഇസ്രായില്‍ അധികൃതരെ ഫലപ്രദമായി അനുവദിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുപ്രീം കോടതിയുടെ വിധികള്‍ സര്‍ക്കാര്‍ ലംഘിക്കുന്നത് തുടരുന്ന സമയത്താണ് കോടതിയില്‍ നിന്നുള്ള ഇത്തരം ഇളവുകള്‍ വരുന്നതെന്ന് ജൂതമത പരിഷ്‌കരണ പ്രസ്ഥാനത്തിലെ പ്രമുഖ റബ്ബിയും അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായില്‍ മേധാവിയുമായ നോഅ ബറ്റാറ്റ് പറഞ്ഞു. അപകടകരമായ ഒരു മാതൃക സ്ഥാപിച്ചിരിക്കുന്നു. ഭക്ഷണവും വെള്ളവും നിഷേധിക്കല്‍ നിയമാനുസൃതമായ രാഷ്ട്രീയ ഉപകരണങ്ങളായി മാറിയിരിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ധാര്‍മ്മിക വിശ്വസ്തത പ്രകടിപ്പിക്കാനുള്ള മാര്‍ഗമായി മാറിയിരിക്കുന്നു. ഇസ്രായിലി ബന്ദികളുടെ പട്ടിണിയെയും ഹമാസിന്റെ കുറ്റകൃത്യങ്ങളെയും ഞങ്ങള്‍ നിസ്സംശയമായും അപലപിക്കുന്നു. പക്ഷേ, ഇത് മറ്റുള്ളവരെ പട്ടിണിക്കിടാനും പീഡിപ്പിക്കാനുമുള്ള ന്യായീകരണമായി ഞങ്ങള്‍ കണക്കാക്കുന്നില്ല. യുദ്ധകാലത്ത് സുരക്ഷാ തടവുകാര്‍ക്ക് കുടിവെള്ളം നിഷേധിച്ചിരുന്നു. കൂട്ടായ ശിക്ഷയുടെ രൂപമായി പോലും കുടിവെള്ളം നിഷേധിക്കുന്നതിനെ ഇസ്രായില്‍ അധികൃതര്‍ ഉപയോഗിച്ചതായി സുരക്ഷാ ജയിലുകള്‍ സന്ദര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. മാസങ്ങളോളം മൂടിവെച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച ഹാരെറ്റ്‌സ് പത്രം പുറത്തുവിട്ടു.

    സ്‌ഡെ ടൈമാന്‍ ജയിലില്‍ പീഡനത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട മുന്‍ തടവുകാരനായ മഹ്‌മൂദ് അബൂഫൂല്‍

    ഫലസ്തീന്‍ സുരക്ഷാ തടവുകാരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ ചരിത്രം ബറ്റാറ്റ് വിശദീകരിച്ചു. മുഴുവന്‍ പലസ്തീനില്‍ നിന്നും അറബികളെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്ത അന്തരിച്ച തീവ്രവാദി റബ്ബി മെയര്‍ കഹാനെ മുന്നോട്ടുവെച്ച കഹാനിസം ആശയം നിലവില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയന്ത്രണം നേടിയിട്ടുണ്ട്. മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍-ഗ്വിറും ബെസലെല്‍ സ്‌മോട്രിച്ചും കഹാനിസം ആശയത്തെ പിന്തുണക്കുന്നു.
    ‌
    തടവുകാരുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമായി, സുരക്ഷാ തടവുകാരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് റെഡ് ക്രോസിനെ വിലക്കിയിരിക്കുന്നു. 1967 മുതല്‍ 2023 ഒക്ടോബര്‍ ഏഴു വരെ ഇസ്രായില്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരെ റെഡ് ക്രോസ് പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നിയമം പാലിക്കണമെന്നും സന്ദര്‍ശനങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 2024 ഫെബ്രുവരിയില്‍ സുപ്രീം കോടതിയില്‍ തങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നയത്തിന് നിയമപരമായ ന്യായീകരണമില്ലാത്തതിനാല്‍, ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കാന്‍ 40 തവണ സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു.

    ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി മോചിതനായ ഫലസ്തീന്‍ തടവുകാരന്‍ കഴിഞ്ഞ ഒക്ടോബറില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ എത്തിയപ്പോള്‍

    ഫലസ്തീന്‍ തടവുകാര്‍ ജയിലുകളില്‍ കടുത്ത പട്ടിണി കിടക്കുന്നതായി നിരവധി സാക്ഷ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന്, 2024 ഏപ്രിലില്‍, സുരക്ഷാ തടവുകാരെ പട്ടിണിക്കിടുന്നതിനെ കുറിച്ച് സംഘടന മറ്റൊരു ഹര്‍ജി ഫയല്‍ ചെയ്തു. നിയമമനുസരിച്ച്, ഭക്ഷണം നിഷേധിച്ച് തടവുകാരെ ശിക്ഷിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. 2025 സെപ്റ്റംബറില്‍, പട്ടിണി സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചു. തടവുകാര്‍ക്ക് മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ജയില്‍ സര്‍വീസ് സാഹചര്യം ശരിയാക്കണമെന്നും കോടതി പ്രസ്താവിച്ചു. സംഘടനയുടെ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോടതിയിലെത്തുന്നു. മന്ത്രി ബെന്‍-ഗ്വിര്‍ പിന്തുടരുന്ന പുതിയ സമീപനത്തില്‍ അവരില്‍ ചിലര്‍ സന്തുഷ്ടരാണെന്നും അദ്ദേഹവുമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാണ്. മറ്റുള്ളവര്‍ അപമാനിതരും ഉത്കണ്ഠാകുലരുമായി കാണപ്പെടുന്നതായും നോഅ ബറ്റാറ്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    condemns Gaza Genocide Gaza Starvation Israeli human rights organization Palestine palestine prisoners
    Latest News
    വിദ്യാര്‍ഥികളുടെ 500 രചനകള്‍; അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
    26/01/2026
    എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യനീക്കം പാളി; പിന്മാറുന്നതായി എൻ.എസ്.എസ്
    26/01/2026
    സഞ്ജു ഫോമിലേക്കെത്തിയില്ലെങ്കിൽ ഇഷാൻ കിഷൻ ഓപ്പണറായി എത്തും; ഹർഭജൻ സിംഗിന്റെ മുന്നറിയിപ്പ്
    26/01/2026
    അദാനിക്കെതിരെ സമ്മൻസ്; ഇന്ത്യൻ സർക്കാർ തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ
    26/01/2026
    റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version