തെൽഅവീവ് – ഗാസയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായിലുമായി നയതന്ത്രം വിച്ഛേദിച്ച ബൊളീവിയ രണ്ട് വർഷത്തിനു ശേഷം വീണ്ടും ബന്ധം പുനരാരംഭിക്കാനുള്ള കരാറിൽ ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെക്കുന്ന വിവരം ഇസ്രായിൽ വിദേശ മന്ത്രാലയമാണ് അറിയിച്ചത്. ഇസ്രായിൽ വിദേശ മന്ത്രി ഗിഡിയോൺ സാഅറും ബോളീവിയൻ വിദേശ മന്ത്രി ഫെർണാണ്ടോ അരമായോയും വാഷിംഗ്ടണിൽവെച്ച് കരാറിൽ ഒപ്പുവെക്കുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Read More

കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ദുരിതാശ്വാസ, വര്‍ക്ക്‌സ് ഏജന്‍സിയുടെ ആസ്ഥാനത്ത് ഇസ്രായില്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ശക്തമായി അപലപിച്ചു.

Read More