Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    • ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    • വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    • തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ഫലസ്തീനികളെ സൊമാലിലാൻഡിലേക്ക് മാറ്റാൻ ഇസ്രായിലിന് പദ്ധതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/12/2025 Israel Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Somali
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെൽഅവീവ് – ഗാസ മുനമ്പിൽ നിന്നുള്ള ഫലസ്തീനികളെ സൊമാലിലാൻഡ് സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ധാരണകളുടെ ഭാഗമായാണ് സൊമാലിലാൻഡ് റിപ്പബ്ലിക്കിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി ഇസ്രായിൽ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് ഇസ്രായിലിലെ ചാനൽ 14 റിപ്പോർട്ട് ചെയ്തു. പരസ്പരം എംബസികൾ തുറക്കുക, അംബാസഡർമാരെ നിയോഗിക്കുക, നിരവധി മേഖലകളിൽ തന്ത്രപരമായ സഹകരണം ആരംഭിക്കുക എന്നിവയുൾപ്പെടെ ഇരുപക്ഷവും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് ഈ നീക്കത്തിൽ ഉൾപ്പെടുന്നു.

    കൃഷിയും സാങ്കേതികവിദ്യയും അടക്കമുള്ള പ്രധാന മേഖലകളിലെ പങ്കാളിത്തങ്ങളിലൂടെ സൊമാലിലാൻഡുമായുള്ള സഹകരണം ഉടൻ വികസിപ്പിക്കാൻ ഇസ്രായിൽ ഉദ്ദേശിക്കുന്നു. ഇസ്രായിലി വൈദഗ്ധ്യം കൈമാറൽ, സംയുക്ത പദ്ധതികൾ നടപ്പാക്കൽ, ആരോഗ്യ മേഖലയെ പിന്തുണക്കൽ, ഇരുപക്ഷവും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞ സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ആദ്യ രാജ്യമായി ഇസ്രായിൽ മാറി. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മാതൃക പിന്തുടർന്ന് സൊമാലിലാൻഡിന്റെ സ്വാതന്ത്ര്യം അംഗീകരിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സൊമാലിലാൻഡിന്റെ പുതിയ ചരിത്രം ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ്. 1960 ൽ സ്വാതന്ത്ര്യം നേടുന്നതുവരെ ഈ പ്രദേശം ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിരുന്നു.

    പിന്നീട് സൊമാലിയയുമായി ലയിച്ച് സൊമാലിയ റിപ്പബ്ലിക് രൂപീകരിച്ചു. മുൻ സൊമാലിയൻ പ്രസിഡന്റ് മുഹമ്മദ് സിയാദ് ബരിയെ അട്ടിമറിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ തകർന്ന് ഏകദേശം മൂന്ന് മാസത്തിന് ശേഷം, 1991 മെയ് 18 ന് ഈ പ്രദേശം സൊമാലിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 2000 ഓഗസ്റ്റിൽ, പ്രാദേശിക അധികാരികൾ അന്തിമ സ്വാതന്ത്ര്യം വ്യവസ്ഥ ചെയ്യുന്ന കരട് ഭരണഘടന അവതരിപ്പിച്ചു. 2001 മെയ് 31ന് ഇതിൽ റഫറണ്ടം നടന്നു. ഇതിൽ പങ്കെടുത്തവരിൽ 97.1 ശതമാനം പേരും അനുകൂലമായി വോട്ട് ചെയ്തു. 2016 ൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 25ാം വാർഷികം സോമാലിലാൻഡ് ആഘോഷിച്ചു.

    ഏദൻ ഉൾക്കടലിൽ ഏകദേശം 740 കിലോമീറ്റർ നീളമുള്ള തീരപ്രദേശം സൊമാലിലാൻഡിനുണ്ട്. ഹോൺ ഓഫ് ആഫ്രിക്കയിൽ (ആഫ്രിക്കൻ കൊമ്പ്) ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ചെങ്കടലിന്റെയും സംഗമസ്ഥാനത്ത് തന്ത്രപ്രധാനമായ സ്ഥാനം ഇതിന്റെ സവിശേഷതയാണ്. ഇത് ബെർബെറ തുറമുഖത്തെ പ്രാദേശിക, അന്തർദേശീയ അധികാര പോരാട്ടങ്ങളുടെ ഒരു കേന്ദ്രബിന്ദുവാക്കി മാറ്റി.

    2017 ലെ കണക്കുകൾ പ്രകാരം സൊമാലിലാൻഡിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. ഭരണപരമായി ആറ് മേഖലകളായി സൊമാലിലാൻഡിനെ തിരിച്ചിരിക്കുന്നു. പ്രസിഡന്റും സർക്കാരും, 82 അംഗങ്ങൾ വീതമുള്ള പ്രതിനിധി സഭയും സെനറ്റും ഉള്ള റിപ്പബ്ലിക്കൻ സംവിധാനത്തിന് കീഴിലാണ് ഈ പ്രദേശം പ്രവർത്തിക്കുന്നത്. സൊമാലി, അറബിക്, ഇംഗ്ലീഷ് എന്നീ മൂന്ന് പ്രധാന ഭാഷകൾ ഇവിടെയുള്ളവർ സംസാരിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isreal Latest Palastine Somaliland
    Latest News
    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്തിറക്കി; ഒന്നാമത് ലുലു ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി
    19/02/2026
    ഉംറ തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    19/02/2026
    ​സമുദ്രസുരക്ഷ ശക്തമാക്കാൻ ഇന്ത്യൻ നാവികസേന; ഐഎൻഎസ് സൂറത്ത് ബഹ്‌റൈനിൽ
    19/02/2026
    വെസ്റ്റ് ബാങ്കിലെയും ജറൂസലമിലെയും ഇസ്രായിലി കുടിയേറ്റ കോളനികള്‍ക്ക് നിയമപരമായ സാധുതയില്ലെന്ന് ഐക്യരാഷ്ട്രസഭ
    19/02/2026
    തിമിംഗലം ടോര്‍പ്പിഡോ; വിമാനവാഹിനി കപ്പലുകള്‍ക്കെതിരെ ഇറാന്റെ ഏറ്റവും അപകടകരമായ തുറുപ്പ് ചീട്ട്
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version