Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ഹെലികോപ്റ്റർ തകർന്നുവീണു
    • വൈദ്യപരിശോധനകൾക്കു ശേഷം സൽമാൻ രാജാവ് ആശുപത്രിവിട്ടു
    • ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    • ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    • ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് മുന്‍ ഇസ്രായില്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ ആശുപത്രിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/11/2025 Israel Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഫലസ്തീന്‍ തടവുകാരനെതിരായ ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ചോര്‍ത്തിയതില്‍ ആരോപണ വിധേയായി സ്ഥാനം രാജിവെച്ച മുന്‍ ഇസ്രായില്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഇന്ന് രാവിലെയാണ് റാമത്ത് ഹഷറോണിലെ വീട്ടില്‍ നിന്ന് യെരുഷാല്‍മിയെ മാഗന്‍ ഡേവിഡ് അഡോം ആംബുലന്‍സ് സര്‍വീസ് സംഘം ആശുപത്രിയിലേക്ക് നീക്കിയത്. യെരുഷാല്‍മിക്ക് ബോധമുണ്ടെന്നും ഇപ്പോള്‍ അവരുടെ ജീവന്‍ അപകടത്തിലല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മുന്‍ മിലിട്ടറി അഡ്വക്കേറ്റ് ജനറലിന്റെ വീട്ടുതടങ്കല്‍ നീട്ടാന്‍ ഇസ്രായില്‍ പോലീസ് ശ്രമിക്കുന്നതായി യെദിയോത്ത് അഹ്‌റാനോത്ത് പത്രത്തിനു കീഴിലെ വൈനെറ്റ് ന്യൂസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വീട്ടുതടങ്കലില്‍ ഏര്‍പ്പെടുത്തിയ അതേ നിയന്ത്രണങ്ങള്‍ ആശുപത്രി വാസത്തിലും പ്രയോഗിക്കാന്‍ ഉദ്ദേശിക്കുന്നതായി പോലീസ് പറഞ്ഞു. അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനും അവര്‍ രാജ്യം വിടുന്നത് തടയാനും അന്വേഷണോദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. ടോമര്‍ യെരുഷാല്‍മിയുടെ വീട്ടുതടങ്കല്‍ നീട്ടാന്‍ പോലീസ് കോടതിയോട് അപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ മുന്‍ മിലിട്ടറി പ്രോസിക്യൂട്ടറുടെ തടങ്കല്‍ വെള്ളിയാഴ്ച വരെ ഇസ്രായില്‍ അധികൃതര്‍ നീട്ടിയതായി പോലീസ് വൃത്തങ്ങള്‍ ബുധനാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു.

    ഗാസ യുദ്ധകാലത്ത് തടവിലാക്കപ്പെട്ട ഫലസ്തീന്‍ തടവുകാരനെ ഇസ്രായിലി സൈനികര്‍ പീഡിപ്പിക്കുന്നതായി കാണിക്കുന്ന വീഡിയോ ചോര്‍ന്നതിനെ കുറിച്ചുള്ള ക്രിമിനല്‍ അന്വേഷണത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ടോമര്‍ യെരുഷാല്‍മി രാജിവെക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവര്‍ കുറച്ചുനേരം അപ്രത്യക്ഷയായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷേ പിന്നീട് അധികൃതര്‍ അവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. 2024 ഓഗസ്റ്റില്‍ വീഡിയോ ചോര്‍ത്താന്‍ താന്‍ അനുമതി നല്‍കിയതിനാലാണ് രാജിവെച്ചതെന്ന് അവര്‍ പറഞ്ഞു.
    ഇസ്രായില്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന് പരിക്കേറ്റ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അഞ്ച് റിസര്‍വ് സൈനികര്‍ക്കെതിരെ ഇസ്രായില്‍ സൈനിക പ്രോസിക്യൂഷന്‍ കുറ്റം ചുമത്തുന്നതിലേക്ക് നയിച്ച പീഡനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് വീഡിയോ പുറത്തുവന്നത്. സൈനികരുടെ പീഡനത്തില്‍ തടവുകാരന്റെ വാരിയെല്ലുകള്‍ ഒടിയകയും ശ്വാസകോശത്തില്‍ ദ്വാരം വീഴുകയും മലാശയം പൊട്ടുകയും ചെയ്തിരുന്നു.

    കുറ്റക്കാരായ സൈനികര്‍ക്കെതിരായെ അന്വേഷണത്തെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ അപലപിച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി സൈനികരെ വിളിപ്പിക്കണമെന്ന് അന്വേഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ രണ്ട് സൈനിക കോമ്പൗണ്ടുകള്‍ ആക്രമിച്ചു. ഇതിന് ഒരാഴ്ച കഴിഞ്ഞ്, ഫലസ്തീന്‍ തടവുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി വീഡിയോ ഇസ്രായിലിലെ ചാനല്‍ 12 ന് ചോര്‍ന്ന് ലഭിച്ചു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സൈന്യത്തിന്റെ നിയമ വകുപ്പിനെതിരായ നെഗറ്റീവ് പ്രചാരണത്തെ ചെറുക്കാന്‍ ശ്രമിച്ചാണ് വീഡിയോ ചോര്‍ത്തിയതെന്ന് ടോമര്‍ യെരുഷാല്‍മി പറഞ്ഞു.

    ഗാസ യുദ്ധകാലത്ത് ഇസ്രായിലി തടങ്കല്‍ കേന്ദ്രങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരെ ഗുരുതരമായ പീഡനങ്ങള്‍ നടന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഡസന്‍ കണക്കിന് കേസുകള്‍ ഇസ്രായില്‍ സൈന്യം അന്വേഷിക്കുന്നുണ്ടെങ്കിലും പീഡനങ്ങള്‍ വ്യവസ്ഥാപിതമല്ലെന്ന് അവര്‍ വാദിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    general yifath tomer Israel israel brutality Israel military israel military advocate suicide attempt
    Latest News
    വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ ഹെലികോപ്റ്റർ തകർന്നുവീണു
    17/01/2026
    വൈദ്യപരിശോധനകൾക്കു ശേഷം സൽമാൻ രാജാവ് ആശുപത്രിവിട്ടു
    17/01/2026
    ഹറമിൽ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രിയുടെ ആദരം
    17/01/2026
    ഓഫാക്കാതെ നിർത്തിയ കാർ കവർന്ന സൗദി യുവാവ് അറസ്റ്റിൽ
    16/01/2026
    ഇന്ത്യൻ പ്രവാസികൾക്ക് നേട്ടം; സൗദിയയും എയർ ഇന്ത്യയും കോഡ്‌ഷെയർ കരാർ ഒപ്പുവെച്ചു
    16/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version