തെഹ്‌റാന്‍ – കഴിഞ്ഞ മാസം ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ഇസ്രായില്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു.
ഇസ്രായിലിന്റെ കുറ്റകൃത്യങ്ങളില്‍ അമേരിക്ക പങ്കാളിയാണ്. ഞങ്ങള്‍ യുദ്ധം ആഗ്രഹിച്ചില്ല, അതിന് തുടക്കമിട്ടതുമില്ല. പക്ഷേ ശത്രു ആക്രമണം അഴിച്ചുവിട്ടപ്പോഴെല്ലാം ഞങ്ങളുടെ പ്രതികരണം നിര്‍ണായകമായിരുന്നു – പന്ത്രണ്ടു ദിവസത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം രണ്ടാമതും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖാംനഇ കൂട്ടിച്ചേര്‍ത്തു.
പ്രമുഖ വ്യക്തികളെയും പ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇറാന്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് അക്രമികള്‍ വിശ്വസിച്ചു. ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തിയ ശേഷം രാജ്യത്ത് കുഴപ്പങ്ങള്‍ ഇളക്കിവിടാനും ഭരണകൂടത്തെ അട്ടിമറിക്കാന്‍ തെരുവിലിറങ്ങാനും നിര്‍ജീവ സെല്ലുകളെ നിയോഗിക്കാനാണ് ഇസ്രായില്‍ പദ്ധതിയിട്ടിരുന്നതെന്നും അലി ഖാംനഇ പറഞ്ഞു.
യുദ്ധസമയത്ത് പ്രത്യക്ഷപ്പെട്ട സുരക്ഷാ പഴുതുകള്‍ തിരിച്ചറിയേണ്ടതും അവ ഉടനടി പരിഹരിക്കേണ്ടതും അനിവാര്യമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.