തെഹ്‌റാന്‍ – കഴിഞ്ഞ ജൂണില്‍ ഇസ്രായിലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ സംശയിക്കപ്പെടുന്ന 21,000 ലേറെ പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ് അറിയിച്ചു. സംശയിക്കപ്പെടുന്നവരെ കുറിച്ച് വിവരം നല്‍കുന്നതില്‍ ഇറാന്‍ പൗരന്മാര്‍ പോലീസുമായി സഹകരിച്ചു. ചാരവൃത്തിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 260 ലേറെ പേരും നിയമവിരുദ്ധ ഫോട്ടോഗ്രാഫി കുറ്റത്തിന് 172 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ജൂണ്‍ 13 മുതല്‍ 24 വരെയുള്ള യുദ്ധത്തിനിടെ രാജ്യത്തെങ്ങുമായി 1,000 ലേറെ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിരുന്നതായും പോലീസ് അറിയിച്ചു. ഇസ്രായിലുമായുള്ള യുദ്ധത്തിനിടെ ആകെ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഇതാദ്യമായാണ് ഇറാന്‍ പോലീസ് വെളിപ്പെടുത്തുന്നത്.
ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴ് പേരെ അധികൃതര്‍ തൂക്കിലേറ്റിയിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.