ടെഹ്‌റാൻ– രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന വിധത്തിൽ വിദേശ ഇന്റലിജൻസ് ഏജൻസികളുമായും പ്രതിപക്ഷ ശൃംഖലകളുമായും സഹകരിച്ച 63 പ്രമുഖരുടെ ആസ്തികൾ ഇറാൻ ജുഡീഷ്യറി കണ്ടുകെട്ടി. രാജ്യത്തെ പ്രശസ്തരായ ചലച്ചിത്ര താരങ്ങൾ, കായിക പ്രതിഭകൾ, മാധ്യമ പ്രവർത്തകർ എന്നിവരാണ് ഈ നടപടിക്ക് വിധേയരായവരിലധികവും. വിദേശ രാജ്യങ്ങളിൽ ഇരുന്ന് ഇറാൻ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാധ്യമ ശൃംഖലകളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് ജുഡീഷ്യറി കണ്ടെത്തി. ശത്രുരാജ്യങ്ങളെ സഹായിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടത്തിയതിനും സൈബർ ഇടങ്ങളിലൂടെ രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതിനുമാണ് നടപടി.
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നീക്കങ്ങളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. രാജ്യ സുരക്ഷ മുൻനിർത്തി വിദേശ ബന്ധമുള്ള ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ടെഹ്‌റാൻ പ്രോസിക്യൂട്ടർ അറിയിച്ചു. യുഎസ്-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Thursday, August 13
Breaking:
- മള്‍ട്ടിപ്ള്‍ ഉംറ വിസ; സൗദിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ ഇക്കാര്യം ശ്രദ്ധിക്കണം
- അമേരിക്കന്‍ സൈന്യം ഞങ്ങള്‍ വിചാരിച്ചതിലും ദുര്‍ബലമെന്ന് റെവല്യൂഷണറി ഗാര്‍ഡ്
- അറുപതു കൊല്ലം നീണ്ട ചരിത്രത്തിന് അന്ത്യം: അല്‍ റിയാദ് പത്രംഅച്ചടി നിര്‍ത്തുന്നു, ഇനി ഡിജിറ്റല്‍ കോപ്പി മാത്രം
- കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: അഡ്വ. എ സന്തോഷ് കുമാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
- കേരള ഇനി ‘കേരളം’
