തെഹ്റാന് – ഇറാന് റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ നൂറുകണക്കിന് ചാവേര്‍ ഡ്രോണുകളുടെ വീഡിയോ ഇറാനിലെ തസ്നീം വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചു. എയ്റോസ്പേസ് ഫോഴ്സിന്റെ തുരങ്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന നിരവധി മിസൈലുകളും നൂതന ഡ്രോണുകളും വീഡിയോയില്‍ കാണിച്ചു.
അതിനിടെ, തെഹ്റാന് വിമാനത്താവളത്തില്‍ രണ്ട് ഇറാന് എഫ്-14 യുദ്ധവിമാനങ്ങള്‍ തകര്‍ക്കുന്നതിന്റെ വീഡിയോ ഇസ്രായില്‍ സൈന്യവും പുറത്തുവിട്ടു. കൃത്യവും ഏകോപിതവുമായ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു.
വിമാനത്താവളത്തിലെ ഏപ്രണില്‍ പാര്‍ക്ക് ചെയ്ത രണ്ട് വിമാനങ്ങള്‍ തകര്‍ക്കുന്നത് വീഡിയോയില്‍ കാണിച്ചു. ആക്രമണത്തെ കുറിച്ചോ അതിന്റെ ഫലമായുണ്ടായ നഷ്ടങ്ങളെ കുറിച്ചോ ഇറാന് അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group