Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    • ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    • എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    • വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    • സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വില്യംസും വില്‍മോറും ഭൂമിയിലേക്ക് ; നാസ തിരിച്ചു വരവ് തീയതി പ്രഖ്യാപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/03/2025 Latest Travel World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sunitha&Butch wilmore
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംങ്ടണ്‍– 9 മാസമായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. ഐ.എസ്.എസില്‍ എത്തിയ അമേരിക്കന്‍ ബഹിരാകാശ യാത്രികനും റഷ്യന്‍ യാത്രികനുമൊപ്പം സ്‌പേസ് എക്‌സ് ക്ൂ ഡ്രാഗണ്‍ ക്രാഫ്റ്റിലാണ് മടങ്ങുക. മാര്‍ച്ച് 17 ഇന്ത്യന്‍ സമയം വൈകിട്ട് 6.45 നാകും ക്രൂ 9 ദൗത്യസംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെടുക.

    2024 ജൂണ്‍ മുതല്‍ ഇരുവരും ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷനില്‍ (ഐ.എസ്.എസ്) കുടുങ്ങിക്കിടക്കുകയായിരുന്നു. ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ 5 നാണ് ഇരുവരും ഐ.എസ്.എസിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകര്‍ച്ചയും കാരണം എട്ട് ദിപസത്തെ ദൗത്യത്തിന് ശേഷം നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞില്ല. പലതവണ ഇവരെ മടക്കികൊണ്ടു വരാന്‍ നാസ ശ്രമിച്ചെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് മാറ്റിവെക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്റ്റാര്‍ലൈനറിനെ പിന്നീട് ആളില്ലാതെ ന്യൂമെക്‌സികോയില്‍ 2024 സെപ്റ്റംബര്‍ ഏഴിന് നാസ ലാന്‍ഡ് ചെയ്യിച്ചു. ഇതോടു കൂടെ ഇരുവരും ബഹിരാകാശത്ത് തുടരേണ്ടി വന്നു. ഏറ്റവും കൂടുതല്‍ സമയം ബഹിരാകശനടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് സുനിത വില്യംസ് കരസ്ഥമാക്കി.

    നാസ ബഹിരാകാശ യാത്രിക നിക്ക് ഹേഗും റോസ്‌കോസ്‌മോഗ് ബഹിരാകാശ യാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനേവും ഡ്രാഗണ്‍ ക്യാപ്‌സ്യൂളില്‍ തിരിച്ചെത്തും. ഹാച്ച് അടയ്ക്കുന്ന തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്ന തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാത്ര തല്‍സമയ സംപ്രേഷണം ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Butch Wilmore Home Coming NASA Space center Sunitha Williams
    Latest News
    മക്കയിലെ ഇന്ത്യൻ തീർത്ഥാടകരുടെ പരാതിക്ക് അടിയന്തര പരിഹാരം കണ്ട് ഹജ് മിഷൻ; ഉടൻ പ്രശ്നം പരിഹരിച്ച് അധികൃതർ
    02/05/2026
    ഇറാൻ്റെ നിർദ്ദേശങ്ങൾ തള്ളി ട്രംപ്; ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ തിരിച്ചടി’ എന്ന് മുന്നറിയിപ്പ്
    01/05/2026
    എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രം ‘കോലൈസ്’ അവാര്‍ഡ് തിളക്കത്തില്‍
    01/05/2026
    വിശ്വസ്തതയുടെ പച്ചപ്പിൽ ഒരു സ്നേഹത്തണൽ, വയനാട്ടിൽ മുസ്ലിം ലീഗ് വിതറുന്ന കാരുണ്യ വെളിച്ചം
    01/05/2026
    സ്വപ്നം പോലെ ഒരു സായാഹ്നം, മുഹമ്മദ് അമാന്റെ പുതിയ പുസ്തകം ജിദ്ദയിൽ പ്രകാശനം ചെയ്തു
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.