ന്യൂഡൽഹി– പതിനെട്ട് ദിവസത്തെ ചരിത്ര ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ബഹിരാകാശ യാത്രികരായ ശുഭാംശു ശുക്ല അടക്കമുള്ള ആക്‌സിയം ഫോർ സംഘം, ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നു ഭൂമിയിലേക്ക് തിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് 4.35ന് സ്പേസ് എക്‌സ് ഡ്രാഗൺ ക്രൂ മോഡ്യൂൾ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും.
ഇരുപത്തിരണ്ടര മണിക്കൂർ യാത്രയ്ക്ക് ശേഷം, നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങും. ഭൂമിയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം യാത്രികർക്ക് ഏഴ് ദിവസത്തെ പ്രത്യേക മെഡിക്കൽ നിരീക്ഷണവും ലഭിക്കും.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്.