Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/05/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്ക് നേരെ നടക്കുന്ന വംശഹത്യയുടെ ദുഖത്താല്‍ എന്റെ ഹൃദയം ഭാരമുള്ളതായിരിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി ഫലസ്തീനികള്‍ക്ക് നേരെ അതിക്രൂരമായ വംശഹത്യ നടക്കുകയാണ്. ഫലസ്തീനിലെ എത്രയോ വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതരാകുകയും താമസസ്ഥലങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. തങ്ങളുടെ പൂര്‍വീകരുടെ രാജ്യത്ത് തുടരുന്നതിന്റെ പേരില്‍ അവര്‍ കൊല്ലപ്പെടുന്നു. അതിനാല്‍ സങ്കടത്താല്‍ കനം തൂങ്ങുന്ന ഹൃദയം കൊണ്ടാണ് ഞാന്‍ എന്റെ ബിരുദം സ്വീകരിക്കുന്നത്.

    ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം സ്വീകരിക്കുന്നതിനിടെ സെസിലിയ കള്‍വര്‍ എന്ന വിദ്യാര്‍ഥിനിയുടെ പ്രസംഗമാണിത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ കള്‍വര്‍ ഫലസ്തീനില്‍ നടക്കുന്ന ‘ഭീകരതകള്‍’ ധാര്‍മിക നട്ടെല്ലില്ലാത്തവര്‍ മാത്രമാണ് അവഗണിക്കുന്നതെന്നും പ്രഖ്യാപിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായേലുമായുള്ള സര്‍വകലാശാലയുടെ സാമ്പത്തിക ബന്ധങ്ങളെയും ഗാസയില്‍ നടക്കുന്ന ‘വംശഹത്യ’യില്‍ അതിന്റെ പങ്കിനെയും രൂക്ഷമായി വിമര്‍ശിച്ചു.

    POWERFUL SPEECH BY CECILIA CULVER!

    “I cannot celebrate my own graduation without a heavy heart, knowing how many students in Pal€stine have been forced to stop their studies, expelled from their homes, and k!lled for simply remaining in the country of their ancestors.” pic.twitter.com/HLrBRkTDxn

    — The Resonance (@Partisan_12) May 18, 2025

    തന്റെ സര്‍വകലാശാലയുടെ സാമ്പത്തിക സംഭവാനകളെ വിദ്യാര്‍ഥിനി വിമര്‍ശിച്ചു. യുദ്ധത്തില്‍ പങ്കാളികളായ കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തന്റെ ട്യൂഷന്‍ ഫീസ് ഉപയോഗിക്കപ്പെടുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് അവര്‍ ആവര്‍ത്തിച്ചു. ‘എന്റെ ട്യൂഷന്‍ ഫീസ് ഈ വംശഹത്യയ്ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്നുവെന്ന് അറിയുന്നത് എന്നെ അസ്വസ്ഥയാക്കുന്നു,’ അവര്‍ പറഞ്ഞു.

    ‘എല്ലാ സംഭവാനകളും നിക്ഷേപങ്ങളും വെളിപ്പെടുത്തണമെന്നും, ഇസ്രായേലിന്റെ വര്‍ണവിവേചന ഭരണത്തില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടും, ഭരിക്കുന്നവര്‍ അത് നിരസിച്ചു. പകരം, അവരുടെ കൈകളിലെ രക്തം ചൂണ്ടിക്കാട്ടാന്‍ ധൈര്യം കാട്ടിയവരെ അവര്‍ അടിച്ചമര്‍ത്തി,’ കള്‍വര്‍ കുറ്റപ്പെടുത്തി.

    2025 ബാച്ചിനോട് സംഭാവനകള്‍ നല്‍കുന്നത് ഒഴിവാക്കാനും, സുതാര്യതയ്ക്കും നിക്ഷേപ പിന്‍വലിക്കലിനും വേണ്ടി വാദിക്കാനും കള്‍വര്‍ ആഹ്വാനം ചെയ്തു. ‘പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ ആര്‍ക്കും സ്വാതന്ത്ര്യമില്ല,’ അവര്‍ പറഞ്ഞു. അവരുടെ പ്രസംഗത്തിന് കാണികളില്‍ നിന്ന് ഉച്ചത്തിലുള്ള കയ്യടികളും ആര്‍പ്പുവിളികളും ലഭിച്ചു.എന്നാല്‍, സര്‍വകലാശാല ഭരണകൂടം, കള്‍വറിന്റെ പ്രസംഗത്തെ ‘നടപടിക്രമ ലംഘനം’ എന്ന് വിശേഷിപ്പിച്ച് ക്ഷമാപണം നടത്തിയതായി ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

    ഇസ്രായേലിന്റെ ഗാസയിലെ ആക്രമണം രണ്ടാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ 53,000-ലധികം പലസ്തീനികള്‍, ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ് കൊല്ലപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.