ന്യൂഡൽഹി– ഇന്ത്യൻ വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല എക്സ്ചേഞ്ച് വിസകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജർമനിയുടെ ഫെഡറൽ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ ഡേവിഡ് വഡെഫുൾ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായുള്ള ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ത്വരിതപ്പെടുത്താൻ ജർമനി പിന്തുണ നൽകുമെന്നും വഡെഫുൾ ഉറപ്പു നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group