Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 8
    Breaking:
    • വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍
    • ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് ജനറല്‍ കെയ്ന്‍; യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്നും ആവശ്യം
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് രക്ഷാ സമിതി
    • രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    • അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് ജനറല്‍ കെയ്ന്‍; യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്നും ആവശ്യം

    Mujeeb PBy Mujeeb P08/08/2026 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടണ്‍: വ്യോമശക്തിയിലൂടെ മാത്രം അമേരിക്കക്ക് ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് യു.എസ് ജോയിന്റ് ചീഫ്‌സ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായും യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്ന് ആവശ്യപ്പെട്ടതായും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക നടപടികള്‍ വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വ്യോമശക്തിക്ക് മാത്രം കഴിയില്ലെന്നും ജനറല്‍ കെയ്ന്‍ വിശ്വസിക്കുന്നതായും ഈ വിഷയവുമായി പരിചയമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.


    യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കെയ്ന്‍ വഴിതേടുകയാണെന്ന് ഒരു സ്രോതസ്സ് വ്യക്തമായി പറഞ്ഞു.
    അതേസമയം, ഇറാന്‍ സംഘര്‍ഷം വളരെ വേഗം അവസാനിക്കുമെന്നും ഇറാന് അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് താന്‍ വിശ്വസിക്കുന്നതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാനുള്ള പ്രതിബദ്ധത ട്രംപ് ആവര്‍ത്തിച്ചു. ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ കയറ്റുമതി പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിനെ കുറിച്ചുള്ള ചര്‍ച്ചകളിലും യു.എസ് പ്രസിഡന്റ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അനുകൂല ഫലം ഉറപ്പാക്കാന്‍ ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക, സാമ്പത്തിക, നയതന്ത്ര ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നും ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു. പെന്റഗണിന്റെ പക്കലുള്ള മിസൈല്‍ ശേഖരം അപകടകരമാം വിധം കുറഞ്ഞെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ യു.എസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തള്ളിക്കളഞ്ഞു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിനുശേഷം യു.എസ് സൈന്യം ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (താഡ്) ഇന്റര്‍സെപ്റ്ററുകളുടെ 80 ശതമാനവും പാട്രിയറ്റ് മിസൈല്‍ ഇന്റര്‍സെപ്റ്ററുകളുടെ പകുതിയോളം ശേഖരവും ഉപയോഗിച്ച്തീര്‍ത്തതായി ഈ വിഷയവുമായി പരിചയമുള്ള ഒന്നിലധികം സ്രോതസ്സുകളെ ഉദ്ധരിച്ച് സി.എന്‍.എന്‍ ദിവസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    ബാഹ്യ ഭീഷണികളെ നേരിടാന്‍ രാജ്യത്തിന്റെ സായുധ സേന പൂര്‍ണ്ണമായും സജ്ജമാണെന്ന് ഇറാന്‍ ആക്ടിംഗ് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ മജീദ് ഇബ്ന്‍-ഇ-റെസ പറഞ്ഞു. ഇറാന്റെ സൈനിക സുസജ്ജതയെ ആഭ്യന്തര പ്രതിരോധ വ്യവസായം പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു. അമേരിക്ക നാടക നയതന്ത്രം പയറ്റുകയാണെന്ന് ഇറാന്റെ ചര്‍ച്ചാ സംഘം ലീഡറും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ആരോപിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഇറാന്‍ തള്ളിക്കളയുന്നതായും ഖാലിബാഫ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനായി ജൂണില്‍ ഒപ്പുവെച്ച 14 പോയിന്റ് ധാരണാപത്രം തകര്‍ന്നതിനെ തുടര്‍ന്ന് പുതിയ യു.എസ്-ഇറാന്‍ നയതന്ത്രത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങള്‍.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran
    Latest News
    വി ഡി സവര്‍ക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലിയില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍
    08/08/2026
    ഇറാനെ പരാജയപ്പെടുത്താനാകില്ലെന്ന് തുറന്നുപറഞ്ഞ് ജനറല്‍ കെയ്ന്‍; യുദ്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ വഴികാണണമെന്നും ആവശ്യം
    08/08/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് രക്ഷാ സമിതി
    08/08/2026
    രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം: പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം
    08/08/2026
    അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാം: പ്രസവാനന്തര ആഹാരരീതിയിലെ ശരിയും തെറ്റും
    08/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.