തെല്‍അവീവ് – ഗാസയില്‍ പട്ടിണിയില്ലെന്ന് യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു. തെല്‍അവീവില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഗാസയില്‍ പട്ടിണിയില്ലെന്ന് വിറ്റ്‌കോഫ് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ വെടിനിര്‍ത്തലിനെ കുറിച്ച് ചര്‍ച്ച നടത്താതിരിക്കാന്‍ ഹമാസിന് ഒരു കാരണവുമില്ല. യുദ്ധം വികസിപ്പിക്കുകയല്ല, മറിച്ച് അത് അവസാനിപ്പിക്കുക എന്നതാണ് അമേരിക്കയുടെ പദ്ധതി. ഭാഗിക കരാറിലെത്തുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കുന്നതിലും എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നതിലും ഇപ്പോള്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിറ്റ്‌കോഫ് പറഞ്ഞു.
ഹമാസുമായി ഒരു ഇടക്കാല കരാറിലെത്താനുള്ള ശ്രമങ്ങള്‍ അമേരിക്കയും ഇസ്രായിലും ഉപേക്ഷിച്ചാല്‍, യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി എല്ലാ ബന്ദികളുടെയും മോചനം ഉറപ്പുനല്‍കുന്ന സമഗ്ര കരാറിലെത്താന്‍ വളരെ സമയമെടുക്കുമെന്ന് ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസ്രായിലും അമേരിക്കയും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത തങ്ങളുടെ പ്രതിനിധികളെ ദോഹയില്‍ നിന്ന് പിന്‍വലിച്ചതിനാല്‍ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണ്. ചര്‍ച്ചകളില്‍ കൈവരിച്ച പുരോഗതിയെ ഹമാസിന്റെ പ്രതികരണം മന്ദഗതിയിലാക്കിയെങ്കിലും നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇനിയും പരിഹരിക്കാവുന്നതാണെന്ന് മധ്യസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.