തെല്‍അവീവ് – ഇസ്രായിലി സൈനികരിലും റിസര്‍വിസ്റ്റുകളിലും ആത്മഹത്യാ നിരക്കിലുണ്ടായ വര്‍ധനവ് നിലവില്‍ ഇസ്രായില്‍ നടത്തുന്ന ബഹുമുഖ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നതായി സൈന്യം സമ്മതിച്ചതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
സൈനികര്‍ക്കിടയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളില്‍ ഭൂരിഭാഗവും ആഘാതകരമായ അനുഭവങ്ങള്‍, സഹപ്രവര്‍ത്തകരുടെ നഷ്ടം, ആഘാതത്തിന്റെ അനന്തരഫലങ്ങള്‍ നേരിടാനുള്ള കഴില്ലായ്മ എന്നിവ മൂലമാണെന്ന് സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ വെളിപ്പെട്ടതായി ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറഞ്ഞു.
സൈനികരുടെ ആത്മഹത്യാ കുറിപ്പുകള്‍ പരിശോധിക്കുകയും അവരുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിക്കുകയും ചെയ്തത് ഉള്‍പ്പെടെ ഓരോ ആത്മഹത്യാ കേസും സൈന്യം പ്രത്യേകം പ്രത്യേകം അന്വേഷിച്ചു.
സൈനികര്‍ക്കിടയിലെ ആത്മഹത്യകളില്‍ ഭൂരിഭാഗവും യുദ്ധത്തിന്റെ സങ്കീര്‍ണമായ യാഥാര്‍ത്ഥ്യത്തിന്റെ ഫലമായിരുന്നു. യുദ്ധത്തിന് അനന്തരഫലങ്ങളുണ്ട് – മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയോട് പറഞ്ഞു. ഈ വര്‍ഷാദ്യം മുതല്‍ ഏഴ് റിസര്‍വിസ്റ്റുകള്‍ ഉള്‍പ്പെടെ 16 ഇസ്രായിലി സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.