ഗാസ – ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഏഴ് പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 89 കുട്ടികളുള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 154 ആയി.
ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 21 പേര്‍ മരണപ്പെട്ടു.
ഇതില്‍ പതിമൂന്നു പേര്‍ റിലീഫ് വിതരണ കേന്ദ്രങ്ങളിലാണ് കൊല്ലപ്പെട്ടത്. മധ്യ ഗാസയിലെ സ്വലാഹുദ്ദീന്‍ സ്ട്രീറ്റിലും തെക്കന്‍ ഗാസയിലെ റഫ നഗരത്തിലും സഹായത്തിനായി കാത്തുനിന്ന ആളുകളെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമാണ് ഇവര്‍ കൊല്ലപ്പെട്ടത്.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസക്ക് തെക്കുള്ള റഫ നഗരത്തിലെ സഹായ വിതരണ കേന്ദ്രത്തില്‍ നിരവധി ഫലസ്തീനികളെ ഇസ്രായില്‍ സേന അറസ്റ്റ് ചെയ്തു.