Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    • സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    • രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    • മാഞ്ചസ്റ്റർ സിറ്റി, ഹൂ കേയേഴ്സ്? ഇത്തിഹാദിൽ സിറ്റിയെ കൊന്ന് ടോട്ടനം
    • സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തപ്പെട്ടത് 12,920 നിയമലംഘകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Gaza

    ഇസ്രായിലിനെതിരായ ഉപരോധങ്ങള്‍ക്ക് മന്ത്രിസഭയുടെ പിന്തുണ ലഭിച്ചില്ല; ഡെച്ച് വിദേശ മന്ത്രി രാജിവെച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/08/2025 Gaza World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാസ്പർ വെൽഡ്കാമ്പ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഹേഗ്: ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്താൻ മന്ത്രിസഭയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശ മന്ത്രി കാസ്പർ വെൽഡ്കാമ്പ് രാജിവച്ചു. ഇസ്രായിലിനെതിരെ ഫലപ്രദമായ നടപടികളിൽ ധാരണയിലെത്താൻ കഴിയാത്തതിനാൽ തന്റെ സ്ഥാനം ഒഴിയുകയാണെന്ന് മധ്യവലതുപക്ഷ ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടി അംഗമായ വെൽഡ്കാമ്പ് വ്യക്തമാക്കി. നിലവിലുള്ള ഉപരോധങ്ങളെച്ചൊല്ലി മന്ത്രിസഭയിലെ സഹപ്രവർത്തകരിൽനിന്ന് ആവർത്തിച്ച് എതിർപ്പ് നേരിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

    ഫലസ്തീനികൾക്കെതിരായ അക്രമങ്ങൾക്ക് പ്രേരണ നൽകുന്നതിൽ പങ്കുള്ളതായി ചൂണ്ടിക്കാട്ടി, തീവ്ര വലതുപക്ഷ ഇസ്രായേലി മന്ത്രിമാരായ ബെസലെൽ സ്മോട്രിച്ചിനും ഇറ്റാമർ ബെൻ-ഗ്വിറിനും ഡെന്മാർക്കിൽ പ്രവേശന വിലക്ക് ഏർപ്പെടുത്താൻ വെൽഡ്കാമ്പ് നേരത്തെ ശ്രമിച്ചിരുന്നു. ഗാസയിലെ വഷളായ സാഹചര്യങ്ങളും അനഭിലഷണീയമായ അന്തിമ ഉപയോഗത്തിന്റെ അപകടസാധ്യതയും ചൂണ്ടിക്കാട്ടി, നാവിക കപ്പലുകളുടെ ഘടകങ്ങൾ ഇസ്രായിലിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള മൂന്ന് പെർമിറ്റുകൾ അദ്ദേഹം റദ്ദാക്കിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന അക്രമങ്ങൾ ഞാൻ കാണുന്നു. തർക്കഭൂമിയായ ഇ-1 പ്രദേശത്തും കിഴക്കൻ ജറുസലേമിലും ജൂത കുടിയേറ്റ കോളനികൾ നിർമിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്,” വെൽഡ്കാമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    വെൽഡ്കാമ്പിന്റെ രാജിയെ തുടർന്ന്, ന്യൂ സോഷ്യൽ കോൺട്രാക്ട് പാർട്ടിയിലെ എല്ലാ മന്ത്രിമാരും സ്റ്റേറ്റ് സെക്രട്ടറിമാരും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇടക്കാല സർക്കാരിൽനിന്ന് രാജിവച്ചു. ഇസ്രായിലിനെതിരെ കർശന ഉപരോധങ്ങൾ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്റെ വർധിച്ച സമ്മർദവും വെൽഡ്കാമ്പ് നേരിട്ടിരുന്നു.

    ഇസ്രായിലുമായുള്ള യൂറോപ്യൻ യൂണിയന്റെ വ്യാപാര കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ വെൽഡ്കാമ്പ് ശ്രമിച്ചെങ്കിലും ജർമനിയുടെ എതിർപ്പ് അദ്ദേഹത്തെ നിരാശനാക്കി. നെതർലാൻഡ്‌സ് സ്വന്തം നിലയ്ക്ക് ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് പാർലമെന്റിൽനിന്ന് ശക്തമായ ആവശ്യവും ഉയർന്നിരുന്നു.

    നെതർലാൻഡ്‌സ് ഇസ്രായിലിനെതിരെ പരിമിതമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇസ്രായിലിന്റെ എഫ്-35 യുദ്ധവിമാനങ്ങളുടെ വിതരണ ശൃംഖലയെ പിന്തുണയ്ക്കുന്നത് തുടരുന്നു. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെഴ്‌സ്‌ക് നടത്തുന്ന റോട്ടർഡാം തുറമുഖത്ത് എഫ്-35 ഭാഗങ്ങൾ വഹിക്കുന്ന കപ്പലുകൾ ഇടയ്ക്കിടെ നങ്കൂരമിടുന്നതായി ഫലസ്തീൻ യൂത്ത് മൂവ്മെന്റിന്റെ ഗവേഷണം വെളിവാക്കുന്നു. 2023 ഒക്ടോബർ മുതൽ ഗാസയിലെ യുദ്ധത്തിൽ 62,000-ലേറെ പേർ കൊല്ലപ്പെടുകയും ഗാസയുടെ ഭൂരിഭാഗവും തകർക്കപ്പെടുകയും ചെയ്തു.

    ഈ ആഴ്ചയുടെ തുടക്കത്തിൽ, വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കോളനികളുടെ വിപുലീകരണത്തിന് ഇസ്രായിൽ അനുമതി നൽകിയതിനെ നെതർലാൻഡ്‌സ് ഉൾപ്പെടെ 20 രാജ്യങ്ങൾ സംയുക്തമായി അപലപിച്ചു. ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഈ രാജ്യങ്ങൾ വിശേഷിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Foreign Minister Resignation gaza war Israel Sanctions Kasper Veldkamp Netherlands Politics
    Latest News
    ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    23/08/2025
    സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    23/08/2025
    രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    23/08/2025
    മാഞ്ചസ്റ്റർ സിറ്റി, ഹൂ കേയേഴ്സ്? ഇത്തിഹാദിൽ സിറ്റിയെ കൊന്ന് ടോട്ടനം
    23/08/2025
    സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തപ്പെട്ടത് 12,920 നിയമലംഘകർ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.