Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • യുദ്ധത്തില്‍ ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ്
    • ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    • ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    • ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    • സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ യുദ്ധം: ഇസ്രായിലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ബ്രിട്ടന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – ഗാസ യുദ്ധത്തിന്റെ പേരില്‍ ഇസ്രായിലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കൂടുതല്‍ നടപടികള്‍ ബ്രിട്ടന്‍ പരിഗണിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഗാസയിലെ സമീപകാല ഇസ്രായില്‍ നടപടികളെ തന്റെ രാജ്യം ശക്തമായി എതിര്‍ക്കുന്നു. സമീപകാല ഇസ്രായിലി നടപടികള്‍ ഭയാനകവും എന്റെ കാഴ്ചപ്പാടില്‍, അസ്വീകാര്യവുമാണ്. ഇത് വിപരീതഫലം നല്‍കും. സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതും ഫലസ്തീനകിള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെ അക്രമണങ്ങളും മാനുഷിക സഹായം നിഷേധിക്കുന്നതും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു.


    ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച ചര്‍ച്ചകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇസ്രായിലിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ ഞങ്ങളുടെ സഖ്യകക്ഷികളുമായി കൂടിയാലോചിച്ച് കൂടുതല്‍ നടപടികള്‍ ഞങ്ങള്‍ പരിഗണിക്കും – ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കില്‍ ഇസ്രായിലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇസ്രായിലിനെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയും രംഗത്തെത്തിയത്. ഗാസയെ കൈയൊഴിഞ്ഞ്, തോന്നുംപോലെ ചെയ്യാന്‍ ഇസ്രായിലിനെ അനുവദിച്ചാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ലോകത്തിന്റെ കണ്ണില്‍ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഈ സാഹചര്യം തുടരുന്നത് നമുക്ക് അനുവദിക്കാനാവില്ലെന്ന കാര്യം വളരെ വ്യക്തമാണ്. മാനുഷിക സഹായത്തിനുള്ള വിലക്ക് ഭൂമിയില്‍ അസഹനീയമായ ഒരു സാഹചര്യത്തിലേക്ക് നയിക്കുന്നു – മാക്രോണ്‍ പറഞ്ഞു.


    ചൊവ്വാഴ്ച പുലര്‍ച്ചെ റഫയില്‍ റിലീഫ് വിതരണ കേന്ദ്രത്തിനു സമീപം സഹായത്തിനായി കാത്തിരിക്കുന്നതിനിടെ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടതായും 90 ലേറെ പേര്‍ക്ക് പരിക്കേറ്റതായും ഇക്കൂട്ടത്തില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സഹായ വിതരണ കേന്ദ്രത്തിന് സമീപം മുന്നറിയിപ്പ് എന്നോണം വെടിവെപ്പ് നടത്തിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. വെടിവെപ്പില്‍ ആളുകള്‍ക്ക് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് അറിയാമെന്നും വിഷയം അന്വേഷിക്കുന്നുണ്ടെന്നും ഇസ്രായില്‍ സൈന്യം സൂചിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    യുദ്ധത്തില്‍ ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചതായി നെതന്യാഹുവിന്റെ ഓഫീസ്
    05/03/2026
    ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്ത നാലു പേരെ ബഹ്‌റൈന്‍ അറസ്റ്റ് ചെയ്തു
    05/03/2026
    ലെബനനില്‍ ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ മരണസംഖ്യ 72 ആയി ഉയര്‍ന്നു, 437 പേര്‍ക്ക് പരിക്കേറ്റു
    05/03/2026
    ഇറാൻ യുദ്ധം; ഇസ്രായിലിന് പ്രതിവാരം 2.93 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം​
    05/03/2026
    സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയതിന് കുവൈത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version