പാരീസ് – ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായ സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭ പ്രഖ്യാപിച്ച ലെകോർനു അധികാരമേറ്റിട്ട് ഒരുമാസം തികഞ്ഞിട്ടില്ല. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. 2024 സെപ്റ്റംബർ മുതലുള്ള കാലയളവിൽ നാലാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാൻസിൽ രാജിവെക്കുന്നത്.
ലെകോർനു തിരഞ്ഞെടുത്ത മന്ത്രിസഭ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു .
മുൻ ധനകാര്യമന്ത്രി ബ്രൂനോ ലെ മെയറിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചതാണ് ഏറെ വിവാദമായത്.
എന്നാൽ മന്ത്രിസഭയിൽ മാറ്റമുണ്ടാകില്ല ബ്രൂണോ റീറ്റയ്ലോ ആഭ്യന്തര മന്ത്രിയായും, ജീൻ-നോവൽ ബാറോ വിദേശകാര്യ മന്ത്രിയായും, ജെറാൾഡ് ഡർമാനിൻ നീതിന്യായ മന്ത്രിയായും തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group