പാരീസ് – ഫലസ്തീന്‍ രാഷ്ട്രത്തിന് ലോക രാജ്യങ്ങളുടെ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് ഫ്രാന്‍സ് തുടരുന്നതായി ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.
സൗദി അറേബ്യയുമായുള്ള പങ്കാളിത്തത്തോടെ യു.എന്‍ ആസ്ഥാനത്ത് നടന്ന ദ്വിരാഷ്ട്ര പരിഹാര സമ്മേളനം മികച്ച വിജയമായിരുന്നു. ടു-സ്റ്റേറ്റ് സൊല്യൂഷന്‍ സമ്മേളനത്തില്‍ സൗദി അറേബ്യയുടെ ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. സൗദി അറേബ്യയും ഫ്രാന്‍സും അമേരിക്കയുമായി ദ്വിരാഷ്ട്ര പരിഹാരം ചര്‍ച്ച ചെയ്യുന്നുണ്ട്. ഞങ്ങള്‍ അമേരിക്കയുടെ പങ്കാളികളാണ്. അവരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. സൗദി അറേബ്യയും അമേരിക്കയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഇക്കാര്യത്തില്‍ ശരിയായ സമീപനം.
ഫലസ്തീന്റെ സുരക്ഷയും സ്ഥിരതയും ഫ്രാന്‍സിന് മുന്‍ഗണനയും പ്രധാന വിഷയവുമാണ്. സ്ഥിരതക്ക് ശേഷം ഫലസ്തീന്റെ പുനര്‍നിര്‍മാണത്തിലേക്ക് ഞങ്ങള്‍ നീങ്ങും. ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച ശേഷം പാരീസില്‍ ഫലസ്തീന്‍ അംബാസഡര്‍ ഉണ്ടാകും. നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തിന്റെ വിജയത്തില്‍ സൗദി അറേബ്യ പ്രധാന പങ്ക് വഹിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രായിലിനും അമേരിക്കക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഗാസയില്‍ ഞങ്ങള്‍ വ്യോമമാര്‍ഗം റിലീഫ് വസ്തുക്കള്‍ ഇട്ടുനല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഗാസ വളരെ മോശം അവസ്ഥയിലാണ്. ഗാസയില്‍ സാധാരണക്കാര്‍ പട്ടിണിയിലാണ്. ഗാസ മുനമ്പിലെ സ്ഥിതി ദാരുണമാണെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയ വക്താവ് ക്രിസ്റ്റോഫ് ലെമോയ്ന്‍ പറഞ്ഞു.