വത്തിക്കാന്‍– ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരമണിക്കാണ് ചടങ്ങുകള്‍ നടത്തുക. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോകരാഷ്ട്ര തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ഫ്രാന്‍സിസ് മാര്‍പാര്‍പ്പ ഇന്നലെ പുലര്‍ച്ചെ 7.35നാണ് വിടവാങ്ങിയത്. 11 വര്‍ഷം സഭയെ നയിച്ച മാര്‍പാപ്പ 88ാം വയസിലാണ് യാത്രയായത്.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാറിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക തുടക്കം കുറിച്ച വ്യക്തിയായിരുന്നു മാര്‍പാപ്പ. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. നാളെ രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ മാര്‍പാപ്പയുടെ ശരീരം പൊതുദര്‍ശനത്തിന് വെക്കാന്‍ കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു