Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 27
    Breaking:
    • ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    • കിംഗ് സല്‍മാന്‍ സെന്റര്‍ ഗാസയില്‍ സെന്‍ട്രല്‍ കിച്ചണിന് തുടക്കം; പ്രതിദിനം 24,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
    • സൗദിയിൽ പ്രശസ്ത ബേബി ഫോര്‍മുലകളുടെ വിപണി നിർത്തലാക്കി
    • ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം
    • മക്വാരി എയര്‍ഫിനാന്‍സ് ഏറ്റെടുക്കാന്‍ ദുബൈ എയ്റോസ്പേസ് എന്റര്‍പ്രൈസ് 700 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഇറാനിലെ ഭരണമാറ്റം വ്യാമോഹം മാത്രമെന്ന് വിദേശ മന്ത്രി

    തെഹ്‌റാനില്‍ അടിയന്തിര സന്ദര്‍ശനം നടത്തി ഖത്തര്‍ പ്രധാനമന്ത്രി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/02/2026 World Iran Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ മുന്‍ പരമോന്നത നേതാവ് ഖുമൈനിയുടെ ഖബറിടം സന്ദര്‍ശിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാനിലെ ഭരണമാറ്റം സംബന്ധിച്ച സംസാരം വ്യാമോഹം മാത്രമാണെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു. ഇറാന്‍ ഭരണകൂടത്തിന് ആഴത്തിലുള്ള വേരുകളും ഉറച്ച അടിത്തറകളുമുണ്ട്. ഭരണമാറ്റം മിഥ്യയല്ലാതെ മറ്റൊന്നുമല്ല. ചിലര്‍ ഈ മിഥ്യയില്‍ വീണുപോയിട്ടുണ്ട്. ഉദ്യോഗസ്ഥരിലോ നേതൃത്വത്തിലോ ഉള്ള മാറ്റങ്ങള്‍ ഭരണകൂടത്തിന്റെ ശക്തിയെ ബാധിക്കുന്നില്ല. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇറാനിലെ രാഷ്ട്രീയ ഘടന ഭദ്രമാണ്. നമ്മുടെ ഭരണ സംവിധാനം ആഴത്തില്‍ വേരൂന്നിയതും വ്യക്തികളുടെ വരവും പോക്കും ഒരു വ്യത്യാസവും വരുത്താത്തത്ര ശക്തമായ അടിത്തറയുള്ളതുമാണെന്ന് ഇറാന്‍ വിദേശ മന്ത്രി പറഞ്ഞു.

    അതിനിടെ, ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ ആഴ്ചകള്‍ക്കു ശേഷം ഇന്നലെ ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഇറാന്‍ സ്റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചു. മുന്‍ പരമോന്നത നേതാവ് ഖുമൈനിയുടെ ഖബറിടം അലി ഖാംനഇ സന്ദര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാനെതിരെ ആക്രമണം നടത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികള്‍ക്കും മിഡില്‍ ഈസ്റ്റില്‍ ഗണ്യമായ സൈനിക സന്നാഹത്തിനും ഇടയിലാണ് അലി ഖാംനഇ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്. അമേരിക്ക വധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അലി ഖാംനഇ ശക്തമായ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറില്‍ ഒളിച്ചുകഴിയുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    അബ്ബാസ് അറാഖ്ജി

    അതേസമയം, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ഇറാനില്‍ അടിയന്തര സന്ദര്‍ശനം നടത്തി. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന സന്ദര്‍ശത്തിനിടെ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാനുമായും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയുമായും ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ സന്ദേശം കൈമാറാനാണ് ഖത്തര്‍ പ്രധാനമന്ത്രി തെഹ്‌റാന്‍ സന്ദര്‍ശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

    ഇറാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികളുടെ പശ്ചാത്തലത്തില്‍, യുദ്ധം ഇറാന്റെയും അമേരിക്കയുടെയും മേഖലയുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഇറാന്‍ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം ഇറാന്റെയോ അമേരിക്കയുടെയോ മേഖലയുടെയോ താല്‍പ്പര്യത്തിന് ഗുണം ചെയ്യില്ലെന്ന് തങ്ങള്‍ക്ക് ആഴത്തില്‍ ബോധ്യമുണ്ടെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ പെസെഷ്‌കിയാന്‍ പറഞ്ഞു.

    മസ്ഊദ് പെസെഷ്‌കിയാന്‍

    ഇറാന്‍ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ഇരുവരും വിശകലനം ചെയ്തതായി ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് മുഹമ്മദ് അല്‍ശനാവി പറഞ്ഞു. മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച ഈജിപ്തിന്റെ ആഴത്തിലുള്ള ആശങ്ക അല്‍സീസി പ്രകടിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കേണ്ടതും സൈനിക പരിഹാരങ്ങള്‍ നിരാകരിക്കേണ്ടതും അനിവാര്യമാണ്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ കൂടുതല്‍ പിരിമുറുക്കവും അസ്ഥിരതയും ഒഴിവാക്കുന്ന നിലക്ക് പ്രതിസന്ധി പരിഹരിക്കാനുള്ള ഏകവും മികച്ച മാര്‍ഗം നയതന്ത്ര പരിഹാരങ്ങളാണ്.

    ഇറാന്‍ ആണവ പ്രശ്നത്തിന് സമാധാനപരവും സമഗ്രവുമായ പരിഹാരം ലക്ഷ്യമിട്ട്, അമേരിക്കയെയും ഇറാനെയും ചര്‍ച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഈജിപ്തിന്റെ തുടര്‍ച്ചയായതും അക്ഷീണവുമായ ശ്രമങ്ങള്‍ അല്‍സീസി വ്യക്തമാക്കി. ഇത് പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥിരതയെ ശക്തിപ്പെടുത്തും. ദാവോസ് ലോക സാമ്പത്തിക ഫോറത്തോടനുബന്ധിച്ച് നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഇക്കാര്യം ട്രംപിനോട് അല്‍സീസി ആവര്‍ത്തിച്ചിട്ടുണ്ട്.

    വ്യത്യാസങ്ങള്‍ മറികടന്ന് സമഗ്രമായ ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും ചര്‍ച്ചക്ക് മുന്‍ഗണന നല്‍കുമെന്ന് ഈജിപ്ത് പ്രത്യാശിക്കുന്നു. ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും ഈജിപ്ത് പിന്തുണക്കും. സംഘര്‍ഷം വര്‍ധിക്കുന്നത് തടയുന്നതിലും മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും ഈജിപ്ത് വഹിക്കുന്ന പോസിറ്റീവ് പങ്കിന് ഇറാന്‍ പ്രസിഡന്റ് അഗാധമായ നന്ദി പ്രകടിപ്പിച്ചു. പ്രാദേശിക സ്ഥിരതയെ പിന്തുണക്കാനായി ഈജിപ്തുമായുള്ള രാഷ്ട്രീയ കൂടിയാലോചനയും ഏകോപനവും ശക്തിപ്പെടുത്താനുള്ള ഇറാന്റെ പ്രതിബദ്ധത പെസെഷ്‌കിയാന്‍ വ്യക്തമാക്കിയതായും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് മുഹമ്മദ് അല്‍ശനാവി പറഞ്ഞു.
    ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുന്നതായി ട്രംപ് നേരത്തെ പറഞ്ഞു. ഇറാന്‍ ഞങ്ങളോട് സംസാരിക്കുന്നുണ്ട്, നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കാം. അല്ലാത്തപക്ഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഞങ്ങള്‍ക്ക് അവിടെ ഒരു വലിയ കപ്പല്‍പ്പടയുണ്ട്. അവര്‍ ചര്‍ച്ചകള്‍ നടത്തുകയാണ് – ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

    അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ചട്ടക്കൂട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വെളിപ്പെടുത്തി. കെട്ടിച്ചമച്ച മാധ്യമ യുദ്ധം സൃഷ്ടിച്ച അന്തരീക്ഷത്തിന് വിരുദ്ധമായി, ചര്‍ച്ചക്കുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ എഴുതി.
    എന്നാല്‍, ഇറാനുമായി നയതന്ത്ര പരിഹാരത്തിലെത്താനുള്ള സാധ്യത യു.എസ് ഉദ്യോഗസ്ഥര്‍ കുറച്ചുകാണുന്നു. ആണവ പ്രശ്‌നത്തില്‍ കരാറിലെത്താനുള്ള യു.എസ് വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇറാന്‍ നേതാക്കള്‍ യഥാര്‍ഥ സന്നദ്ധത കാണിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണി സമീപ ആഴ്ചകളില്‍ യു.എസ് പ്രസിഡന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ അമേരിക്ക സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയും യു.എസ്.എസ് എബ്രഹാം ലിങ്കണിനെ മേഖലയില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഇറാനും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരായ ഏതൊരു യു.എസ് ആക്രമണത്തിനും ഉടനടി ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abbas Araqji Foreign Minister Iran Iran domestic violence iran US Masoud Pesheshkian
    Latest News
    ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    27/02/2026
    കിംഗ് സല്‍മാന്‍ സെന്റര്‍ ഗാസയില്‍ സെന്‍ട്രല്‍ കിച്ചണിന് തുടക്കം; പ്രതിദിനം 24,000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും
    27/02/2026
    സൗദിയിൽ പ്രശസ്ത ബേബി ഫോര്‍മുലകളുടെ വിപണി നിർത്തലാക്കി
    27/02/2026
    ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം
    27/02/2026
    മക്വാരി എയര്‍ഫിനാന്‍സ് ഏറ്റെടുക്കാന്‍ ദുബൈ എയ്റോസ്പേസ് എന്റര്‍പ്രൈസ് 700 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version