Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 27
    Breaking:
    • 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യം
    • ദി കേരള സ്റ്റോറി 2; കോ‌ടതിക്ക് മുന്നിൽ തല കുനിച്ച് നിർമ്മാതാക്കൾ, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകി
    • അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികൾക്ക് സ്വീകരണം നൽകി
    • അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ പുരോഗതി, തിങ്കളാഴ്ച വിയന്നയില്‍ സാങ്കേതിക ചര്‍ച്ചകള്‍
    • ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2026 World Social Media 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    image credits - ACHA
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഴ്സ– കുട്ടികളുടെ മാനസികാരോഗ്യവും ബൗദ്ധിക നിലവാരവും സംരക്ഷിക്കുന്നതിനായി 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുമായി യൂറോപ്യൻ രാജ്യം. മധ്യ യൂറോപ്യൻ രാജ്യമായ പോളണ്ട് ആണ് ഈ നടപടിക്ക് ഒരുങ്ങുന്നത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നിയമനിർമ്മാണം നടത്തുമെന്ന് പോളണ്ട് വിദ്യാഭ്യാസ മന്ത്രി ബാർബറ നൊവാക്ക അറിയിച്ചു. ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

    ​പ്രായപരിശോധന ഉറപ്പാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻതുക പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം. ഭരണകക്ഷിയായ സിവിക് കോളിഷൻ വെള്ളിയാഴ്ച തന്നെ നിയമത്തിന്റെ കരട് രൂപം അവതരിപ്പിക്കും. 2027-ഓടെ നിയമം രാജ്യത്ത് പൂർണ്ണമായി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യം തകരുന്നതിനൊപ്പം അവരുടെ ബൗദ്ധിക ശേഷിയിൽ വലിയ ഇടിവ് സംഭവിക്കുന്നതായും സർക്കാർ നിരീക്ഷിക്കുന്നു. കമ്പനികൾ അടയ്ക്കേണ്ട പിഴത്തുക സംബന്ധിച്ച ചർച്ചകൾ നിലവിൽ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ കുട്ടികളിൽ അടിമത്തം ഉണ്ടാക്കുന്നുവെന്നും അത് ദോഷകരമാണെന്നുമുള്ള പരാതികളെത്തുടർന്ന് ഡെൻമാർക്ക്, ഗ്രീസ്, ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

    ​കഴിഞ്ഞ ഡിസംബറിൽ ഓസ്‌ട്രേലിയ സമാനമായ നിയമം നടപ്പിലാക്കിയിരുന്നു. ബ്രിട്ടീഷ് സർക്കാരും കുട്ടികളുടെ ഓൺലൈൻ സുരക്ഷ മുൻനിർത്തി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പരിഗണനയിലാണ്. എന്നാൽ മെറ്റാ, എക്സ് തുടങ്ങിയ യുഎസ് സാങ്കേതിക ഭീമന്മാർ ഇത്തരം നിയന്ത്രണങ്ങൾക്കെതിരെ രംഗത്തുവരാൻ സാധ്യതയുണ്ട്. നേരത്തെ ഓസ്‌ട്രേലിയ നിയന്ത്രണം കൊണ്ടുവന്നപ്പോഴും കമ്പനികൾ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Poland social media ban childrens World
    Latest News
    15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യം
    27/02/2026
    ദി കേരള സ്റ്റോറി 2; കോ‌ടതിക്ക് മുന്നിൽ തല കുനിച്ച് നിർമ്മാതാക്കൾ, ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകി
    27/02/2026
    അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികൾക്ക് സ്വീകരണം നൽകി
    27/02/2026
    അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ പുരോഗതി, തിങ്കളാഴ്ച വിയന്നയില്‍ സാങ്കേതിക ചര്‍ച്ചകള്‍
    27/02/2026
    ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനസംഖ്യാ ഘടനയിലെ മാറ്റം വംശീയ ഉന്മൂലനത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് യു.എന്‍
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version