റാമല്ല: ഹമാസും ഇസ്രായിലും തമ്മില്‍ ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള കരാറിനു കീഴില്‍ നാലാമത്തെ ബാച്ചിന്റെ ഭാഗമായി ഈജിപ്ഷ്യന്‍ പൗരനായ ഫാറൂഖ് ബറകാത്തിനെ ഇസ്രായില്‍ ജയിലില്‍ നിന്ന് വിട്ടയച്ചതായി ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തു. 2007 ല്‍ ഈലാറ്റിലെ ബേക്കറിയില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ട കേസില്‍ പങ്കുള്ളതിന് ഫാറൂഖ് ബറകാത്തിനെ 18 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള കരാറിന്റെ ഭാഗമായി ഇന്ന് ഇസ്രായില്‍ 183 ഫലസ്തീന്‍ തടവുകാരെ വിട്ടയച്ചു. ഇക്കൂട്ടത്തില്‍ 18 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നവരും 54 പേര്‍ ദീര്‍ഘകാല തടവ് ശിക്ഷ അനുഭവിക്കുന്നവരും 111 പേര്‍ 2023 ഒക്ടോബര്‍ ഏഴിനു ശേഷം ഗാസയില്‍ നിന്ന് അറസ്റ്റിലായവരുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group