Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 27
    Breaking:
    • ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    • ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും പ്രമേയമമാക്കിയ സീരിയലിനെ ചൊല്ലി ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കം
    • അനുഭവക്കുറിപ്പ്; മദീന മസ്ജിദുന്നബവിയിലെ നോമ്പ് മുറി
    • കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ദമാമിൽ നിര്യാതനായി
    • 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും പ്രമേയമമാക്കിയ സീരിയലിനെ ചൊല്ലി ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/02/2026 World Israel Palestine 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഭൂമിയുടെ ഉടമകള്‍ എന്ന സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ – ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും ഇതിവൃത്തമാക്കിയ, ഭൂമിയുടെ ഉടമകള്‍ (സ്വഹാബുല്‍ അര്‍ദ്) എന്ന ഈജിപ്ഷ്യന്‍ സീരിയല്‍ ഇത്തവണത്തെ റമദാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വ്യാപകമായ പ്രശംസ നേടിയതോടൊപ്പം ചൂടേറിയ ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കത്തിനും കാരണമായി. സീരിയലിനെ രാഷ്ട്രീയ പ്രേരിതമായ നീക്കമായി ഇസ്രായില്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുകയും, 2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ഗാസക്കെതിരായ യുദ്ധത്തെ ഏകപക്ഷീയമായ വീക്ഷണകോണില്‍ നിന്ന് അഭിസംബോധന ചെയ്യുന്നതായി കുറ്റപ്പെടുത്തുകയും ചെയ്തു. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഈജിപ്ത്-ഇസ്രായില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ഇടയിലാണ് പുതിയ സീരിയല്‍ വിവാദം ഉടലെടുത്തത്.

    ഗാസ മുനമ്പില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതിനെ ഈജിപ്ത് ആവര്‍ത്തിച്ച് നിരാകരിക്കുകയും ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായിലിന്റെ ചെയ്തികളെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉപരോധിക്കപ്പെട്ട ഗാസ മുനമ്പില്‍ നിന്ന് പുറത്തുപോകാന്‍ ഫലസ്തീനികളെ ഈജിപ്ത് അനുവദിക്കില്ലെന്ന് ഇസ്രായില്‍ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭൂമിയുടെ ഉടമകള്‍ എന്ന സീരിയല്‍ ചരിത്രം പറയുന്നില്ല. മറിച്ച്, ഒരു കുറ്റകൃത്യത്തെ വെള്ളപൂശുന്നു. കൊലയാളിയെ ഇരയായി ചിത്രീകരിക്കുന്നു. വിശ്വസിക്കാനും സഹതപിക്കാനും നിങ്ങളോട് ആവശ്യപ്പെടുന്നു – ഇസ്രായില്‍ സൈനിക വക്താവ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. സൈനിക വക്താവ് ഔദ്യോഗികവും വ്യക്തവുമായ വിമര്‍ശനം നടത്തിയതോടെ പരമ്പരക്കെതിരായ ഇസ്രായില്‍ ആക്രമണം രൂക്ഷമായി. പരമ്പരയുടെ നിര്‍മാതാക്കള്‍ വസ്തുതകള്‍ വ്യാജമാക്കുകയും മനഃപൂര്‍വ്വം വളച്ചൊടിക്കുകയും ചെയ്യുന്നതായും ഇസ്രായില്‍ സൈനിക വക്താവ് പ്രസ്താവനയില്‍ ആരോപിച്ചു. ഇസ്രായിലികളാണ് ഭൂമിയുടെ യഥാര്‍ഥ ഉടമകള്‍ എന്ന് അവര്‍ അവകാശപ്പെട്ടു.

    സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

    സീരിയല്‍ വസ്തുതകളെ വ്യാജമാക്കുന്നു എന്ന ഇസ്രായിലി സൈനിക വക്താവിന്റെ വാദത്തെ സീരിയല്‍ സംവിധായകന്‍ പീറ്റര്‍ മീമി തന്റെ ഫേസ്ബുക്ക് പേജില്‍ അപലപിച്ചു. ഇസ്രായിലിന്റെ കിരാതകള്‍ തുറന്നുകാട്ടുന്ന ഡോക്യുമെന്റഡ് വീഡിയോകള്‍ ലഭ്യമാണ്. ഇസ്രായിലി സൈനിക വക്താവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ അവരെപ്പോലെയുള്ള ഒരു നടിയെ കണ്ടെത്താന്‍ താന്‍ താന്‍ ഏറെ അന്വേഷണം നടത്തി. എല്ലാ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വിജയം എന്ന് പറഞ്ഞ് സംവിധായകന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.

    ഇസ്രായില്‍ സൈന്യം അവരെ ഇരകളായി ചിത്രീകരിക്കുന്ന ആഖ്യാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും 2023 ഒക്ടോബര്‍ 7 ന് മാത്രമാണ് സംഭവങ്ങള്‍ ആരംഭിച്ചതെന്ന് അവകാശപ്പെടുകയാണെന്നും സീരിയല്‍ രചയിതാവും ഈജിപ്ഷ്യന്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ അമ്മാര്‍ സ്വബ്‌രി പറഞ്ഞു. വാര്‍ത്തകള്‍ ഏറെ കാലം നീണ്ടുനില്‍ക്കില്ല എന്നതിനെയും പുതിയ വാര്‍ത്തകള്‍ വരുമ്പോള്‍ ആളുകള്‍ പഴയ വാര്‍ത്തകള്‍ മറക്കുന്നു എന്നതിനെയും അവര്‍ ആശ്രയിക്കുന്നു. അതിനാല്‍ അവര്‍ ചെയ്യുന്നതെല്ലാം ആദ്യം തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.
    ഒരു കലാസൃഷ്ടി എന്നത് വാര്‍ത്താ റിപ്പോര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി, ആളുകള്‍ ജീവിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന മൂര്‍ത്തവും നിലനില്‍ക്കുന്നതുമായ ഒരു രേഖയാണ്. ഇസ്രായില്‍ സര്‍ക്കാരും സൈന്യവും സ്വന്തം വീക്ഷണകോണില്‍ നിന്ന് കഥ പറയുന്നു. തങ്ങളുടെ ആഖ്യാനം അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കലാസൃഷ്ടികള്‍ക്കായി ഇസ്രായില്‍ വളരെയധികം പണം ചെലവഴിക്കുന്നു. ഇസ്രായിലിന്റെ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്ന വ്യത്യസ്തവും സ്വാധീനം ചെലുത്തുന്നതുമായ ആഖ്യാനം അറബ് കലാസൃഷ്ടി വാഗ്ദാനം ചെയ്യുമ്പോള്‍, അത് അവരില്‍ ശക്തമായ ഞെട്ടലുണ്ടാക്കുന്നു. സത്യം വെളിപ്പെടുത്തുന്ന, പൊതുബോധത്തെ പുനര്‍നിര്‍മ്മിക്കുന്ന, സംഭവങ്ങള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാത്ത തലമുറകള്‍ക്ക് മുന്നില്‍ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ അവതരിപ്പിക്കുന്ന കലാസൃഷ്ടിയുടെ പ്രാധാന്യം ഇസ്രായില്‍ സൈന്യം മനസ്സിലാക്കുന്നു. അതിനാല്‍, സീരിയലിനെ ആക്രമിക്കാനും സംശയം ജനിപ്പിക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

    സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങള്‍.

    ഗാസയിലെ വംശഹത്യ യുദ്ധത്തെ കുറിച്ച് ഒരു സീരിയല്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ച യുണൈറ്റഡ് മീഡിയ സര്‍വീസസ് കമ്പനിയില്‍ നിന്നാണ് സീരിയലിന്റെ ആശയം ഉത്ഭവിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്‍ സീരിയലിന്റെ കഥയും തിരക്കഥയും എഴുതാന്‍ ആരംഭിച്ചു. ആശയം വ്യക്തമായിരുന്നു. ഈജിപ്ഷ്യന്‍ മെഡിക്കല്‍ സംഘത്തിന്റെ വാഹനവ്യൂഹത്തില്‍ ഗാസയില്‍ പ്രവേശിച്ച ഈജിപ്ഷ്യന്‍ വനിതാ ഡോക്ടറെ കേന്ദ്ര കഥാപാത്രമായി ആദ്യം നിശ്ചയിച്ചു. അതിനുശേഷം, മറ്റു കഥാപാത്രങ്ങളെ വികസിപ്പിക്കുകയും തെരഞ്ഞെടുക്കുകയും ചെയ്തു. യുദ്ധകാലത്തും പൊതുവെയും ഫലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകളുടെ കഥകള്‍ വിവരിക്കുന്ന പ്രത്യേക കഥാപാത്രങ്ങളിലൂടെ സങ്കീര്‍ണ്ണമായ സംഭവങ്ങള്‍ വിവരിച്ചു.

    സംവിധായകന്‍ പീറ്റര്‍ മീമിയുമായും പരമ്പരയിലെ രണ്ട് പ്രധാന താരങ്ങളായ ഇയാദ് നസാറുമായും മിന്ന ശലബിയുമായും താന്‍ നിരവധി കൂടിക്കാഴ്ചകള്‍ നടത്തി. ഫലസ്തീന്‍ വംശജനായ ഇയാദ് നസാര്‍ അടക്കമുള്ളവര്‍ ശക്തമായ കാഴ്ചപ്പാട് പങ്കിട്ടു.
    യുദ്ധത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വീക്ഷണകോണില്‍ നിന്ന് സീരിയല്‍ അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നു. പക്ഷേ ഞങ്ങളുടെ ലക്ഷ്യം മാനുഷിക വീക്ഷണമായിരുന്നു. യുദ്ധസമയത്ത് ഫലസ്തീന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ ചിത്രീകരിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. സീരിയല്‍ സംസാരിക്കുന്നത് യുദ്ധത്തെക്കുറിച്ചല്ല, മറിച്ച്, അത് ആളുകളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ്. അതിശയോക്തി കൂടാതെ വിവരിക്കുക, ഒരു കോമ്പസ് പിന്തുടരുക, ആളുകള്‍ വാര്‍ത്തകളില്‍ കണ്ട സംഭവങ്ങള്‍ ലളിതമായി വിവരിക്കുന്നത് ഒഴിവാക്കുക, കാഴ്ചക്കാരനെ സംഭവത്തിനുള്ളില്‍ ഉള്ളതുപോലെ പ്രതിഷ്ഠിക്കുക എന്നിവ പ്രധാനമായിരുന്നു.

    ഇയാദ് നസാറും മിന്ന ശലബിയും സീരിയലില്‍

    ആളുകളുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. ഉത്കണ്ഠ, പിരിമുറുക്കം, സംഭവങ്ങള്‍ സൃഷ്ടിക്കുന്ന വേദനയെ കുറിച്ചുള്ള ആഴത്തിലുള്ള അസ്വസ്ഥത എന്നിവയാല്‍ പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു. നിഷ്പക്ഷ വീക്ഷണകോണില്‍ നിന്ന് വാര്‍ത്തകള്‍ കാണുന്നത് സാധാരണമായിരുന്നെങ്കിലും, ഈ സീരിയല്‍ പ്രേക്ഷകരെ സംഭവങ്ങളുടെ നടുവില്‍ നിര്‍ത്തി. ഭൂമിയുടെ ഉടമകള്‍ എന്ന പേര് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തതാണ്. ഇത് പ്രാദേശിക ഗാസന്‍ ഭാഷയെ പ്രതിഫലിപ്പിക്കുന്നു. കാരണം പരമ്പര അവരുടെ അനുഭവങ്ങളെ യഥാര്‍ഥത്തില്‍ പ്രതിനിധീകരിക്കുന്നു – അമ്മാര്‍ സ്വബ്‌രി പറഞ്ഞു.

    നിങ്ങളുടെ ചുറ്റുമുള്ളവരെ രക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുക എളുപ്പമല്ല… അതിന് നായകന്മാരെ ആവശ്യമാണ് – എട്ടാം എപ്പിസോഡ് സംപ്രേഷണം ചെയ്തതിന് ശേഷം സംവിധായകന്‍ പീറ്റര്‍ മീമി, ഇയാദ് നസാര്‍, നാസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് അഭിപ്രായപ്പെട്ടു. സീരിയല്‍മ്പര ചിത്രീകരിച്ചത് ഗാസയിലല്ല, കയ്‌റോയിലാണെന്ന് ഫലസ്തീന്‍ വംശജനായ ജോര്‍ദാന്‍ നടന്‍ ഇയാദ് നസാര്‍ പറഞ്ഞു. ഈ നിലവാരത്തിലുള്ള യാഥാര്‍ഥ്യം കൈവരിക്കാന്‍ നിര്‍മ്മാണ സംഘം വളരെയധികം പരിശ്രമിച്ചു. നിങ്ങള്‍ ഗാസ മുനമ്പിലാണോ സീരിയല്‍ ചിത്രീകരിക്കുന്നത്? എന്ന് ചോദിച്ച് നിരവധി ഗാസ നിവാസികള്‍ തന്നെ ബന്ധപ്പെട്ടു.

    സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

    ഞങ്ങള്‍ ഫലസ്തീനികള്‍ ജീവിതത്തെ വിലമതിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ക്ക് മരണം വേണ്ട, ഞങ്ങള്‍ ഭീകരരല്ല. എല്ലാ ദുരന്തങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ ഭൂമിയില്‍ ഉറച്ചുനില്‍ക്കുന്നു – ഈ സന്ദേശമാണ് സീരിയലിലൂടെ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നത്.
    സീരിയല്‍ ചിത്രീകരണത്തിനിടെ തന്റെ സഹോദരപുത്രനെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷിക്കുന്ന രംഗം വളരെ ദുഷ്‌കരമായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനു ശേഷം അത് തന്നെ കണ്ണീരിലാഴ്ത്തി. ഇത്തരത്തിലുള്ള ഒരു സീരിയലിന്റെ നിര്‍മ്മാണം അപൂര്‍വ്വമാണ്. ഇക്കാര്യത്തില്‍ നിര്‍മ്മാണ കമ്പനിയായ യുണൈറ്റഡ് കമ്പനിയുടെ ധൈര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സീരിയലിനെ ഒരു അവശ്യ പദ്ധതി ഇയാദ് നസാര്‍ വിശേഷിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel israel-egypt Palestine palestine serial swahabul ardh
    Latest News
    ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    27/02/2026
    ഗാസ യുദ്ധവും ഫലസ്തീനികളുടെ ദുരിതങ്ങളും പ്രമേയമമാക്കിയ സീരിയലിനെ ചൊല്ലി ഈജിപ്ത്-ഇസ്രായില്‍ തര്‍ക്കം
    27/02/2026
    അനുഭവക്കുറിപ്പ്; മദീന മസ്ജിദുന്നബവിയിലെ നോമ്പ് മുറി
    27/02/2026
    കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ദമാമിൽ നിര്യാതനായി
    27/02/2026
    15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ രാജ്യം
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version