പെരിന്തൽമണ്ണ– ഫലസ്തീനിലെ ഗാസയിൽ ഇസ്രായിലി ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കളിച്ചങ്ങാടം തീർത്ത് വിസ്ഡം ബാലവേദി.
ചെറിയ കുരുന്നുകളെ കൊന്നൊടുക്കുന്ന ഇസ്രായിലി ഭീകരർക്കെതിരെ മനഃസാക്ഷിയുണരണം. മനുഷ്യാവകാശ ധ്വംസനം നടത്തുന്ന ഇസ്രായിലിനെതിരെ ലോകം ഒന്നിക്കണമെന്നും വിസ്ഡം കളിച്ചങ്ങാടം അഭിപ്രായപ്പെട്ടു.


വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ പി പി നസീഫ് ഉൽഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ഷഹബാസ് കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. അദീബ് ഷാൻ,ഫദ്‌ലുല്ല ഒ.പി, ഹാഷിർ മുഹമ്മദ്, ഹാരിസ് ബിൻ ജമാൽ, ആദിൽ അബ്ദുൽ ഫത്താഹ്, ആദിൽ, മാസിൻ മനാഫ്, അമൻ എടവണ്ണ, നമീൽ നൗഷാദ് എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group