ഹൂസ്റ്റൺ– ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ. ക്രൈസ്തവ വിശ്വാസികളെ അകാരണമായി ഉപദ്രവിക്കുന്നതും കള്ളക്കേസിൽ ജയിലിൽ അടക്കുന്നതും വർധിച്ചു വരികയാണെന്ന് ഐസിഇസിഎച്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻ (ഐസിഇസിഎച്ച്) ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം നേരിടുന്ന പീഡനങ്ങൾ ചൂണ്ടിക്കാട്ടി നടത്തിയ പ്രത്യേക സമ്മേളനത്തിലാണ് ആശങ്കയറിയിച്ചത്. ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകളെ വ്യാജ കേസിൽ കുടുക്കി 9 ദിവസം ജയിലിൽ അടച്ച സംഭവത്തെയും അധികാരികളുടെ മുൻപിൽ വച്ച് ക്രൈസ്തവരെ തദ്ദേശവാസികൾ മർദ്ധിക്കച്ച സംഭവത്തെയും സമ്മേളനത്തിൽ പ്രത്യേകം പരാമർശിച്ചു.
കേന്ദ്ര സർക്കാറും ഛത്തീസ്ഗഡ് സർക്കാറും ക്രൈസ്തവർക്ക് എതിരെ നടത്തുന്ന അക്രമപ്രവർത്തങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. ഭരണഘടന വിഭാവന ചെയ്യുന്ന തുല്യനീതി ക്രൈസ്തവർക്കും ലഭിയ്ക്കണം. ക്രിസ്ത്യാനികളെ അക്രമിക്കുന്നവർക്ക് എതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുക. പൂർണ സ്വാതന്ത്ര്യത്തോടെ ഭയാശങ്കകൾ ഇല്ലാതെ ക്രൈസ്തവരെ ജീവിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ മുൻ നിർത്തി സമ്മേളന പ്രമേയത്തിലൂടെ അധികാരികളോട് അഭ്യർഥിച്ചു. സെക്രട്ടറി ഷാജൻ ജോർജാണ് പ്രമേയം അവതരിപ്പിച്ചത്.
യോഗത്തിൽ ഐസിഇസിഎച്. പ്രസിഡന്റ് റവ.ഫാ.ഡോ.ഐസക്ക് ബി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.രാജേഷ് കെ ജോൺ പ്രാരംഭ പ്രാർത്ഥനയും, റവ.ഫാ.ഡോ.ബെന്നി ഫിലിപ്പ് സ്വാഗതപ്രസംഗവും നടത്തി. ശ്രീമതി ഫാൻസി മോൾ പള്ളത്തു മഠം വേദഭാഗം വായിച്ചു. സ്റ്റാഫോഡ് സിറ്റി മേയർ കെൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രികട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ ഇന്ത്യൻ ഭരണഘടനയിൽ മതേതരത്വത്തിനുള്ള പ്രാധാന്യത്തെ പ്രത്യേകം വിവരിച്ചു. റവ.ഫാ.ഡോ.വർഗീസ്, റവ.ഡോജോസഫ് ജോൺ, റവ.ദീബു എബി ജോൺ, റവ.ഡോ .ജോബി മാത്യു, റവ.ഫാ.സജീവ് മാത്യു, റവ.ഫാ.എം ജെ ഡാനിയേൽ, റവ.ഫാ.ജെക്കു സക്കറിയ, റവ.ഫാ.ജോൺസൻ പുഞ്ചക്കോണം, റവ.ഫാ.ടെജി എബ്രഹാം, സിസ്റ്റർ ശാന്തി, സുജിത് ചാക്കോ (ട്രഷറർ മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹുസ്റ്റൻ) തുടങ്ങിവർ ആശംസകൾ നേർന്നു.
ഐസിഇസിഎച് ട്രഷറർ രാജൻ അങ്ങാടിയിൽ, യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. റവ.ജീവൻ ജോൺ സമാപന പ്രാർത്ഥന നടത്തി. ഐസിഇസിഎച് പബ്ലിക് റിലേഷൻ ഓഫീസർ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ ഡോ. അന്ന ഫിലിപ്പ്, ജിനു തോമസ് ഹുസ്റ്റനിലെ ഇരുപതു ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും മറ്റു സാമൂഹ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു